Asianet News MalayalamAsianet News Malayalam

സൺ ടാൻ അകറ്റാൻ ഇതാ ചില നാച്വറല്‍ ടിപ്സ്

തിളങ്ങുന്ന ആരോഗ്യമുള്ള ചർമ്മത്തിന്റെ കാര്യത്തിൽ കറ്റാർവാഴ മികച്ചതാണ്. ഇതിന് ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തെ തണുപ്പിക്കുകയും ടാൻ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. 
 

some home remedies to get rid of sun tan
Author
First Published Nov 17, 2022, 2:21 PM IST

സൂര്യപ്രകാശം കൂടുതൽ നേരം ചർമത്തിൽ ഏൽക്കുന്നതിന്റെ ഫലമായുണ്ടാകുന്നതാണ് ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ്. നമ്മുടെ ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ശരീരത്തിന്റെ മാർഗമാണ് ടാനിംഗ്. സൂര്യപ്രകാശം ഏൽക്കുമ്പോൾ അൾട്രാവയലറ്റ് രശ്മികളിലേക്കും നാം സമ്പർക്കം പുലർത്തുന്നു. അതിനാൽ, അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ മെലാനിൻ ചർമ്മകോശങ്ങളുടെ ഉപരിതലത്തിലേക്ക് മാറ്റി അവയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. ചില പ്രകൃതിദത്ത മാർ​ഗങ്ങളിലൂടെ സൺ ടാൻ എളുപ്പം അകറ്റാം..

ഉരുളക്കിഴങ്ങ്...

ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ചർമ്മത്തിൽ പുരട്ടുന്നത് സൺ ടാൻ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഇരുണ്ട പിഗ്മെന്റേഷൻ അകറ്റുന്നതിന് സഹായിക്കുന്നു. ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന കാറ്റെകോളേസ് എന്ന എൻസൈം ഉരുളക്കിഴങ്ങിൽ ധാരാളമുണ്ട്. കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഉരുളക്കിഴങ്ങൾ അടങ്ങിയിട്ടുണ്ട്.

പൈനാപ്പിൾ പൾപ്പ്...

പൈനാപ്പിൾ പൾപ്പ് തേനിൽ കലർത്തി ടാൻ ചെയ്ത ഭാഗത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകുക. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇത്  ചർമ്മത്തിന് തിളക്കം നൽകിക്കൊണ്ട് ചർമ്മത്തിന്റെ കേടുപാടുകൾ മാറ്റും. പൈനാപ്പിളിൽ ആന്റിഓക്‌സിഡന്റുകളും ബ്രോമെലൈൻ എന്ന എൻസൈമും മുഖകാന്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

സ്‌ട്രോബെറി... 

സ്‌ട്രോബെറി എത്ര സ്വാദിഷ്ടമായാലും സൺ ടാൻ നീക്കം ചെയ്യാനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. അവയിൽ AHA (ആൽഫ-ഹൈഡ്രോക്സി ആസിഡുകൾ), വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്. അതിനാൽ, സ്ട്രോബെറിക്ക് സ്വാഭാവിക ചർമ്മത്തിന് തിളക്കമുള്ള ഗുണങ്ങളുണ്ട്. 

നാരങ്ങ...

പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റ് എന്ന നിലയിൽ നാരങ്ങ പ്രശസ്തമാണ്. നാരങ്ങ ഉപയോഗിക്കാത്ത പ്രകൃതിദത്തമായ ഒരു ഫേസ് പാക്ക് നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല. ഇതിലെ ഉയർന്ന അളവിലുള്ള സിട്രിക് ആസിഡും വിറ്റാമിൻ സിയും ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റാനും ടാനിന് കാരണമാകുന്ന മെലാനിൻ നീക്കം ചെയ്യാനും സഹായിക്കുന്നു.

താരനാണോ പ്രശ്നം? എ​ങ്കിൽ അകറ്റാൻ ഇതാ ചില പൊടിക്കെെകൾ

കറ്റാർവാഴ ജെൽ...

തിളങ്ങുന്ന ആരോഗ്യമുള്ള ചർമ്മത്തിന്റെ കാര്യത്തിൽ കറ്റാർവാഴ മികച്ചതാണ്. ഇതിന് ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തെ തണുപ്പിക്കുകയും ടാൻ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. 

 

Follow Us:
Download App:
  • android
  • ios