ചില ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നത് പ്രസവശേഷമുള്ള ക്ഷീണം അകറ്റുന്നതിന് സഹായിക്കുന്നു. പ്രസവശേഷം അമ്മമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചൈൽഡ് ഡെവലപ്‌മെന്റ് കൺസൾട്ടന്റായ ഡോ. അച്ചാറ വി പറയുന്നു. 

പ്രസവശേഷം മിക്ക അമ്മമാരിലും കാണുന്ന പ്രശ്നമാണ് ക്ഷീണം. കുഞ്ഞിന് പാല് കൊടുക്കുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന ക്ഷീണം, പോഷകക്കുറവ് എന്നിവ കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. അമിത ക്ഷീണം അത് പലപ്പോഴും ഊർജ്ജത്തിന്റെ അഭാവവും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ജനനത്തിനു ശേഷമുള്ള ആദ്യ ദിവസങ്ങളിൽ ഏകദേശം 40% അമ്മമാരെ ബാധിക്കുന്ന പ്രസവാനന്തര ക്ഷീണവും വളരെ വ്യാപകമാണ്. 

ചില ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നത് പ്രസവശേഷമുള്ള ക്ഷീണം അകറ്റുന്നതിന് സഹായിക്കുന്നു. പ്രസവശേഷം അമ്മമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചൈൽഡ് ഡെവലപ്‌മെന്റ് കൺസൾട്ടന്റായ ഡോ. അച്ചാറ വി പറയുന്നു.

പ്രോട്ടീനും സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റും അടങ്ങിയ ദീർഘകാല ഊർജ്ജം നൽകുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും നൽകുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. , കഫീൻ, പഞ്ചസാര എന്നിവ ഒഴിവാക്കുക. കാരണം കഫീൻ ക്ഷീണം വർദ്ധിപ്പിക്കും.

കുട്ടി രാത്രിയിൽ ഉറങ്ങുമ്പോൾ അവരോടൊപ്പം തന്നെ അമ്മയും ഉറങ്ങാൻ ശ്രമിക്കുക. പകൽ സമയത്താണെങ്കിലും ക്യത്യമായി ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ചൂട് വെള്ളത്തിൽ കുളിക്കുന്നത് ക്ഷീണം കുറയ്ക്കുക മാത്രമല്ല ശരീരവേദന അകറ്റുന്നതിനും സഹായിക്കുന്നു.

ധാരാളം വെള്ളം കുടിക്കുക. ജലാംശം നിലനിർത്തുന്നതിൽ നിന്ന് ഊർജ്ജം ലഭിക്കും. മുലയൂട്ടുന്ന അമ്മമാർക്ക് പ്രതിദിനം ഏകദേശം 16 കപ്പ് വെള്ളം ആവശ്യമാണ്. പഴങ്ങളും സൂപ്പും പോലുള്ളവ ഉൾപ്പെടുത്തുക. പ്രസവത്തിൽ നിന്ന് സുഖപ്പെടുത്താനും കുട്ടിക്ക് ഭക്ഷണം നൽകാനും ശരീരത്തിന് അധിക പോഷണം ആവശ്യമാണ്. പ്രസവാനന്തര പോഷകാഹാരം ഇപ്പോൾ നിർണായകമാണ്. ഇരുമ്പ്, വിറ്റാമിനുകൾ ബി 12, ഡി, അയോഡിൻ എന്നിവയ്ക്ക് അത് അത്യന്താപേക്ഷിതമാണ്.

പ്രസവശേഷം കൂടുതൽ വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക. പ്രസവശേഷമുള്ള വ്യായാമം ഒരു ഡോക്ടറുടെ നിർദേശം കൂടി തേടിയിട്ടേ തുടങ്ങാവൂ എന്നതാണ്. സുഖപ്രസവമാണെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ചെറിയ രീതിയിൽ വ്യായാമം ചെയ്ത് തുടങ്ങാം. അപ്പോഴും ഡോക്ടറുടെ നിർദേശം തേടുന്നത് തന്നെയാണ് ഉചിതം. സിസേറിയൻ കഴിഞ്ഞ സ്ത്രീകളാണെങ്കിൽ 'പോസ്റ്റ് നേറ്റൽ ചെക്കപ്പ്' നടത്തി.ഡോക്ടറുടെ അനുമതി കൂടി നേടിയ ശേഷം മാത്രമേ വ്യായാമം തുടങ്ങാവൂ. നടത്തം, ആയാസം കുറവുള്ള കാർഡിയോ വ്യായാമങ്ങൾ, ബാക്ക് മസിലും പെൽവിക്ക് മസിലും ശക്തിപ്പെടുത്താനുള്ള വ്യായാമങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തേണ്ടത്. 

കാണാതായ വളര്‍ത്തുനായയെ കണ്ടുപിടിച്ച് കൊടുത്താല്‍ 1.64 ലക്ഷം സമ്മാനം!