പച്ചപ്പിൽ കളിച്ച് വളരുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തിന് നല്ലതെന്ന് പഠനം. കുട്ടികൾ വളരുമ്പോൾ മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 55 ശതമാനം കുറവാണെന്നും പഠനത്തിൽ പറയുന്നു. ഡെന്മാര്‍ക്കിലെ ആറസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പിഎന്‍എഎസ് എന്ന ജേര്‍ണലിൽ പഠനം പ്രസിദ്ധീകരിച്ചു.
പച്ചപ്പിൽ കളിച്ച് വളരുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തിന് നല്ലതെന്ന് പഠനം. കുട്ടികൾ വളരുമ്പോൾ മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 55 ശതമാനം കുറവാണെന്നും പഠനത്തിൽ പറയുന്നു. ഭാവിയില്‍ പച്ചപ്പ് നിറഞ്ഞ ആരോഗ്യകരമായ നഗരങ്ങള്‍ രൂപകല്പന ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇപ്പോഴത്തെ ആളുകൾ നഗര ജീവിതമാണ് തിരഞ്ഞെടുക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 450 മില്യണ്‍ ജനങ്ങള്‍ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. ഡെന്മാര്‍ക്കിലെ ആറസ് യൂണിവേഴ്‌സിറ്റിയിലെ ഗവേൽകരാണ് പഠനം നടത്തിയത്. പിഎന്‍എഎസ് എന്ന ജേര്‍ണലിൽ പഠനം പ്രസിദ്ധീകരിച്ചു. കുട്ടിക്കാലത്ത് കൂടുതല്‍ പച്ചപ്പിന്റെ സാന്നിധ്യത്തില്‍ വളര്‍ന്നവര്‍ക്ക് മാനസികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 55 ശതമാനം കുറവാണെന്ന് പഠനത്തില്‍ പറയുന്നു.
