ജോലിയില്‍ നിന്നുള്ളതോ, കുടുംബപ്രശ്നങ്ങള്‍ മൂലമോ മറ്റേതെങ്കിലും സാമ്പത്തിക- സാമൂഹിക കാരണങ്ങള്‍ മൂലമോ എല്ലാം സ്ട്രെസ് അനുഭവപ്പെടാം. എന്നാല്‍ പതിവായി സ്ട്രെസ് അനുഭവിക്കുന്നത് ക്രമേണ വ്യത്യസ്തമായ ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. 

നിത്യജീവിതത്തില്‍പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാം. ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ് ശരീരവേദനയും. ധാരാളം പേര്‍ പതിവായ ശരീരവേദനയെ ചൊല്ലി പരാതിപ്പെടാറുണ്ട്. പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. 

അമിതമായ കായികാധ്വാനം മുതല്‍ തീരെ കായികാധ്വാനമോ വ്യായാമമോ ഇല്ലാത്ത ജീവിതരീതി വരെ നേരിട്ടും അല്ലാതെയും ശരീരവേദനയ്ക്ക് കാരണമാകാറുണ്ട്. വ്യായാമം മാത്രമല്ല- പല ആരോഗ്യാവസ്ഥകള്‍, പ്രായം, ഭക്ഷണരീതി, മാനസികാരോഗ്യം എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ നമ്മുടെ ആരോഗ്യത്തെയും ആരോഗ്യപ്രശ്നങ്ങളെയും വലിയ രീതിയില്‍ സ്വാധീനിക്കാം. 

ഇത്തരത്തില്‍ സ്വാധീനഘടകമായി വരുന്ന ഒന്നാണ് സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം. ജോലിയില്‍ നിന്നുള്ളതോ, കുടുംബപ്രശ്നങ്ങള്‍ മൂലമോ മറ്റേതെങ്കിലും സാമ്പത്തിക- സാമൂഹിക കാരണങ്ങള്‍ മൂലമോ എല്ലാം സ്ട്രെസ് അനുഭവപ്പെടാം. എന്നാല്‍ പതിവായി സ്ട്രെസ് അനുഭവിക്കുന്നത് ക്രമേണ വ്യത്യസ്തമായ ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. 

ഇത്തരത്തില്‍ സ്ട്രെസ് മൂലം ശരീരവേദനയുമുണ്ടാകും. ശരീരത്തില്‍ അവിടവിടെ ചുവന്ന നിറം കയറിയതായി കാണപ്പെടുക, അല്ലെങ്കില്‍ നീര്, താപനില ഉയരുക, വേദന എന്നിവയെല്ലാമാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. 

ഈ രീതിയില്‍ ശരീരവേദന വരുന്നത് പരിഹരിക്കാൻ ഒരേയൊരു മാര്‍ഗമേ നമുക്ക് മുമ്പിലുള്ളൂ. സ്ട്രെസിനെ നിയന്ത്രിക്കുക. ഇതിന് പല വഴികള്‍ തേടാം...

ഭക്ഷണം...

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. ആന്‍റി-ഓക്സിഡന്‍റ്സ്, ഒമേഗ 3 ഫാറ്റി ആസിഡ്സ് എന്നിവ കാര്യമായി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. പ്രോസസ്ഡ്സ് ഫുഡ്സ്, മധുരപാനീയങ്ങള്‍, റിഫൈൻഡ് കാര്‍ബ് എന്നിവ പരമാവധി ഒഴിവാക്കുക. പച്ചക്കറികള്‍, പഴങ്ങള്‍, നട്ട്സ്, സീഡ്സ്, കൊഴുപ്പുള്ള മത്സ്യം, ധാന്യങ്ങള്‍ എന്നിവ നല്ലതുപോലെ ഡയറ്റിലുള്‍പ്പെടുത്തുക. 

വ്യായാമം...

ആദ്യമേ സൂചിപ്പിച്ചത് പോലെ വ്യായാമം പതിവാക്കുക. ദിവസത്തില്‍ അര മണിക്കൂറെങ്കിലും ഏറ്റവും കുറഞ്ഞത് വ്യായാമത്തിന് വേണ്ടി മാറ്റിവയ്ക്കണം. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനസരിച്ചാണ് ഓരോരുത്തരും വ്യായാമം തെരഞഅഞെടുക്കേണ്ടത്. 

വണ്ണം...

അമിതവണ്ണമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും പ്രായത്തിനും ഉയരത്തിനും അനുസരിച്ച് അതിനെ കുറച്ചുകൊണ്ടുവരാൻ ശ്രമിക്കണം. എന്തെങ്കിലും അസുഖങ്ങളുടെ ഭാഗമായാണ് വണ്ണം വന്നിരിക്കുന്നതെങ്കില്‍ ആ അസുഖത്തിനുള്ള ചികിത്സ മുടങ്ങാതെ എടുക്കണം. വണ്ണം അനാരോഗ്യകരമാകാതെ ഇരിക്കലാണ് പ്രധാനം. 

ഉറക്കം...

ദിവസവും 7-8 മണിക്കൂര്‍ ഉറക്കം രാത്രിയില്‍ നിര്‍ബന്ധമാണ്. എങ്ങനെയും ഇത് ശീലിക്കാൻ നോക്കണം. അല്ലാത്ത പക്ഷം സ്ട്രെസ് അടക്കം പല പ്രശനങ്ങളും നിങ്ളെ അലട്ടുന്നത് പതിവാകാം. 

ലഹരി...

മദ്യപാനം, പുകവലി, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ ഉപേക്ഷിക്കണ. ഇതും സ്ട്രെസ് മാനേജ്മെന്‍റില്‍ പ്രധാനമാണ്. 

Also Read:- വണ്ണം കുറയ്ക്കണോ? എങ്കില്‍ രാത്രിയില്‍ ഉറങ്ങാൻ പോകുംമുമ്പ് ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo