Asianet News MalayalamAsianet News Malayalam

രക്തസമ്മര്‍ദ്ദം അഥവാ ബിപി പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യാസപ്പെട്ടിരിക്കുമോ?

ബിപി കൂടുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും ജീവന് പോലും ഭീഷണിയാകുന്ന തരത്തിലേക്കുമെല്ലാം വ്യക്തികളെ നയിക്കുമെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ബിപിയുള്ളവര്‍ ഇടയ്ക്കിടെ ഇത് പരിശോധിച്ച് നോര്‍മലാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. 

study claims that hypertension should treat different for men and women
Author
First Published Jan 9, 2023, 9:43 AM IST

ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തിലാണ് നാം ബിപി അഥവാ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിപിയുടെ പ്രാധാന്യം അല്ലെങ്കില്‍ അതിന്‍റെ സങ്കീര്‍ണത ഇന്ന് കുറെക്കൂടി ആളുകള്‍ മനസിലാക്കുന്നുണ്ട്. 

ബിപി കൂടുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും ജീവന് പോലും ഭീഷണിയാകുന്ന തരത്തിലേക്കുമെല്ലാം വ്യക്തികളെ നയിക്കുമെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ബിപിയുള്ളവര്‍ ഇടയ്ക്കിടെ ഇത് പരിശോധിച്ച് നോര്‍മലാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. 

120/80 mmHg ആണ് നോര്‍മല്‍ ബിപി. ഇതില്‍ സ്ത്രീ- പുരുഷവ്യത്യാസമുണ്ടോയെന്നത് പലര്‍ക്കുമുള്ള സംശയമാണ്. എന്നാല്‍ നോര്‍മല്‍ ബിപി പുരുഷന്മാരിലും സ്ത്രീകളിലുമെല്ലാം ഒരുപോലെയാണ് കണക്കാക്കുന്നത്. ഈ അളവില്‍ നിന്ന് ബിപി കൂടുകയാണെങ്കില്‍ അത് ഹൈപ്പര്‍ടെൻഷനിലേക്ക് നിങ്ങുകയായി.

ഹൈപ്പര്‍ടെൻഷൻ മുമ്പേ സൂചിപ്പിച്ചത് പോലെ പല പ്രശ്നങ്ങളിലേക്കും നയിക്കുമെങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത്. ഹൃദയാഘാതമെല്ലാം ബിപി കൂടുന്നത് മൂലം സംഭവിക്കുന്നത് വളരെ സാധാരണമാണ്.  

അതേസമയം പുരുഷന്മാരിലും സ്ത്രീകളിലും ബിപി ഒരുപോലെ കണക്കാക്കരുതെന്ന വാദം നേരത്തെ തന്നെ ഉണ്ട്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കാലിഫോര്‍ണിയയിലെ 'സെഡാര്‍സ്- സിനായ് മെഡിക്കല്‍ സെന്‍ററി'ലെ 'സ്മിഡ്റ്റ് ഹാര്‍ട്ട് ഇൻസ്റ്റിറ്റ്യൂട്ടി' ല്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്. 

ഇവിടത്തെ കാര്‍ഡിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സൂസൻ ചെങ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ബിപിയുടെ കാര്യത്തില്‍ പുരുഷന്മാരെ താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകളില്‍ പൊതുവെ കുറവാണ് കാണപ്പെടുകയെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇത് സ്ത്രീകളുടെ ആകെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്താറുണ്ടെന്നും ഇവരുടെ പഠനം വിലയിരുത്തുന്നു. 

120mmHg എന്നത് സിസ്റ്റോളിക് ബ്ലഡ് പ്രഷറും 80 mmHg എന്നത് ഡയസ്റ്റോളിക് ബ്ലഡ് പ്രഷറുമാണ്. ഇതില്‍ 120 mmHg പുരുഷന്മാരില്‍ നോക്കുമ്പോള്‍ സ്ത്രീകളില്‍ നോക്കേണ്ടത് 110 mmHg ആണെന്നാണ് പഠനം വിശദീകരിക്കുന്നത്. ഇങ്ങനെ ബിപി പരിശോധനയില്‍ ലിംഗവ്യത്യാസം പരിഗണിക്കണമെന്നാണ് പഠനം ആവശ്യപ്പെടുന്നത്. 

സ്ത്രീകളില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതലായി കാണപ്പെടാനുള്ള കാരണവും ബിപിയിലെ ഈ വ്യത്യാസമാണെന്നാണ് പഠനം അവകാശപ്പെടുന്നത്. ഡോ. സൂസൻ ചെങ് മുമ്പ് ചെയ്തൊരു പഠനപ്രകാരം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ രക്തക്കുഴലുകള്‍ക്ക് വേഗത്തില്‍ പ്രായമാകുന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരപ്രകൃതവും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം ഇത്തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ഇതനുസരിച്ച് വേണം അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും വിലയിരുത്തി വൈദ്യസഹായം നല്‍കേണ്ടതെന്നുമാണ് ഈ പഠനങ്ങളിലൂടെ ഗവേഷകര്‍ ആവശ്യപ്പെടുന്നത്.

Also Read:- കണ്ണുകളെ ദോഷകരമായി ബാധിക്കുന്ന നിങ്ങളുടെ അഞ്ച് ശീലങ്ങള്‍...

Follow Us:
Download App:
  • android
  • ios