Asianet News MalayalamAsianet News Malayalam

exercise| വ്യായാമം ചെയ്യാൻ കുറച്ച് സമയം മാറ്റിവയ്ക്കൂ; പഠനം പറയുന്നത്...

വ്യായാമം ചെയ്യുന്നത് മാനസികരോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. വിഷാദം, ഉത്കണ്ഠ തുടങ്ങിയ ചില മാനസികാരോഗ്യ അവസ്ഥകളെ ചികിത്സിക്കുന്നതിനും ഇത് സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. 

Study finds association between exercise and mental health
Author
USA, First Published Nov 15, 2021, 12:40 PM IST

മാനസികാരോ​ഗ്യത്തിന് (mental health) വ്യായാമം(exercise) വലിയ പങ്കാണ് വഹിക്കുന്നത്. വ്യായാമം മാനസികമായി ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. പതിവായി വ്യായാമം ചെയ്യുന്ന ആളുകൾക്ക് മെച്ചപ്പെട്ട മാനസികാരോഗ്യം നേടാനാകുമെന്നും ഗവേഷണങ്ങൾ പറയുന്നു.

വ്യായാമം ചെയ്യുന്നത് മാനസികരോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. വിഷാദം, ഉത്കണ്ഠ തുടങ്ങിയ ചില മാനസികാരോഗ്യ അവസ്ഥകളെ ചികിത്സിക്കുന്നതിനും ഇത് സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു.

ഈ കൊവിഡ് കാലത്ത് വ്യായാമം ചെയ്ത ആളുകൾക്ക് വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് ഉത്കണ്ഠയും വിഷാദവും കുറവാണെന്ന് അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തിൽ ചൂണ്ടിക്കാട്ടുന്നു. 'പ്രിവന്റീവ് മെഡിസിൻ'  ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. 20,000-ത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്.

' ഈ പഠന കണ്ടെത്തലുകൾ പറയുന്നത്, ഈ പകർച്ച വ്യാധി കാലത്ത് ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതിന് വ്യായാമം ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കണം...' - കെയ്‌സർ പെർമനന്റ് സതേൺ കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിസർച്ച് ആൻഡ് ഇവാലുവേഷന്റെ ബിഹേവിയറൽ റിസർച്ച് ഡിവിഷൻ ഡയറക്ടറായ ഡെബോറ റോം യംഗ് പറഞ്ഞു.

ചിട്ടയായ വ്യായാമം നന്നായി ഉറങ്ങാൻ സഹായിക്കുന്നു. നല്ല ഉറക്കം മാനസികാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. വ്യായാമം ചെയ്യുമ്പോൾ തലച്ചോറിലെ സെറോടോണിൻ, സ്ട്രെസ് ഹോർമോണുകൾ, എൻഡോർഫിൻസ് തുടങ്ങിയ രാസവസ്തുക്കളുടെ അളവ് മാറുന്നു. വ്യായാമം ഊർജ്ജ നില വർദ്ധിപ്പിക്കുകയും വ്യായാമത്തിന് എല്ലിന്റെ പേശികളുടെ പിരിമുറുക്കം കുറയ്ക്കാൻ കഴിയുന്നു.

വ്യായാമം അമിതമായാല്‍ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കുമോ?

 

Follow Us:
Download App:
  • android
  • ios