കൊവിഡ് ബാധിച്ച അമ്മമാരില്‍ നിന്ന് മുലപ്പാലിന്റെ സാമ്പിള്‍ ശേഖരിച്ച ശേഷം നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇവര്‍ ഇത്തരമൊരു നിഗമനത്തിലേക്കെത്തിച്ചേര്‍ന്നത്. അതേസമയം മറ്റ് പല രീതികളിലൂടെയും കുഞ്ഞിലേക്ക് അമ്മയില്‍ നിന്ന് വൈറസ് എത്താം എന്നതിനാല്‍ ജാഗ്രത പാലിച്ചേ മതിയാകൂ എന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു

കൊവിഡ് 19 ഗര്‍ഭിണിയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്കും അമ്മയില്‍ നിന്ന് കുഞ്ഞിലേക്കുമെല്ലാം പകരുന്നതായി മുമ്പ് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുലപ്പാലിലൂടെ കൊവിഡ് കുഞ്ഞിലേക്ക് എത്തുമോ ഇല്ലയോ എന്ന വിഷയത്തില്‍ കൃത്യമായൊരുത്തരം നല്‍കാന്‍ ഗവേഷകലോകത്തിന് സാധിച്ചിരുന്നില്ല. 

ഇപ്പോഴിതാ ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് മുലപ്പാലിലൂടെ കൊവിഡ് പകരില്ലെന്നാണ് ഇവരുടെ കണ്ടെത്തല്‍. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

കൊവിഡ് ബാധിച്ച അമ്മമാരില്‍ നിന്ന് മുലപ്പാലിന്റെ സാമ്പിള്‍ ശേഖരിച്ച ശേഷം നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇവര്‍ ഇത്തരമൊരു നിഗമനത്തിലേക്കെത്തിച്ചേര്‍ന്നത്. അതേസമയം മറ്റ് പല രീതികളിലൂടെയും കുഞ്ഞിലേക്ക് അമ്മയില്‍ നിന്ന് വൈറസ് എത്താം എന്നതിനാല്‍ ജാഗ്രത പാലിച്ചേ മതിയാകൂ എന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. 

മുലപ്പാല്‍ പിഴിഞ്ഞെടുക്കുന്നതിനായി പ്രത്യേകം തയ്യാറാക്കപ്പെട്ടിട്ടുള്ള പമ്പുകള്‍ ഇത്തരം സാഹചര്യത്തില്‍ ഉപയോഗിക്കാമെന്നും, ഇവ ഉപയോഗത്തിന് ശേഷം അണുവിമുക്തമാക്കിയെന്ന് ഉറപ്പുവരുത്തണമെന്നും ഗവേഷകര്‍ പറയുന്നു.

Also Read:- 'ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന സ്ത്രീകളിലും ഗര്‍ഭിണികളിലും കൊവിഡ് അപകടം'...