Asianet News MalayalamAsianet News Malayalam

നിലവിലെ സാഹചര്യത്തില്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുന്നത് ഫലപ്രദമല്ലെന്ന് പഠനം

സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുമ്പോള്‍ വായില്‍ നിന്നും സ്രവകണങ്ങള്‍ പുറത്തെത്തുന്നതിനുള്ള സാധ്യതകളേറെയാണെന്ന് പഠനം നിരീക്ഷിക്കുന്നു. ചെറിയ സ്രവകണങ്ങളാണെങ്കില്‍ ശ്വാസം പുറത്തുവിടുമ്പോള്‍ അഞ്ച് സെക്കന്‍ഡിനകം തന്നെ ഇവ നാലടിയോളം ദൂരത്തെത്തുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ 'ലീക്ക്' വന്നേക്കാവുന്ന മാസ്‌കുകള്‍ ധരിക്കുന്നത് വെല്ലുവിളിയാണെന്നാണ് ഗവേഷകര്‍ പറയുന്നത്

study says that wearing surgical mask is not safe now
Author
Bhubaneswar, First Published Apr 9, 2021, 9:48 AM IST

കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി ഭുബനേശ്വര്‍ ഐഐടിയുടെ പഠനം. നിലവിലെ അവസ്ഥയില്‍ സാധാരണക്കാര്‍ പുറത്തിറങ്ങുമ്പോള്‍ സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുന്നത് ഫലപ്രദമല്ലെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. 

സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുമ്പോള്‍ വായില്‍ നിന്നും സ്രവകണങ്ങള്‍ പുറത്തെത്തുന്നതിനുള്ള സാധ്യതകളേറെയാണെന്ന് പഠനം നിരീക്ഷിക്കുന്നു. ചെറിയ സ്രവകണങ്ങളാണെങ്കില്‍ ശ്വാസം പുറത്തുവിടുമ്പോള്‍ അഞ്ച് സെക്കന്‍ഡിനകം തന്നെ ഇവ നാലടിയോളം ദൂരത്തെത്തുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ 'ലീക്ക്' വന്നേക്കാവുന്ന മാസ്‌കുകള്‍ ധരിക്കുന്നത് വെല്ലുവിളിയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. 

അഞ്ച് ലെയറുള്ള മാസ്‌കാണ് ഇപ്പോള്‍ ധരിക്കാന്‍ സുരക്ഷിതമെന്നം പഠനം ചൂണ്ടിക്കാട്ടുന്നു. അത്രയും ലെയറുകളുള്ളതിനാല്‍ തന്നെ സ്രവകണങ്ങള്‍ പുറത്തെത്താന്‍ സാധ്യത വളരെ കുറവായിരിക്കും. അതിനാലാണ് ഈ മാസ്‌ക് തന്നെ ധരിക്കണമെന്ന് ഗവേഷകര്‍ അടിവരയിട്ട് പറയുന്നത്. 

'നിലവാരമുള്ള എന്‍-95 മാസ്‌കുകളാണെങ്കില്‍ സ്രവകണങ്ങള്‍ പുറത്തെത്തുന്നത് പരമാവധി തടയും. അഞ്ച് ലെയറുള്ള മാസ്‌കാണ് ഏറ്റവും ഫലപ്രദം. മറ്റ് മാസ്‌കുകളാണെങ്കില്‍ അവയുടെ ഇഴകള്‍ക്കകത്തുകൂടി സ്രവകണങ്ങള്‍ പുറത്തെത്താം. പുറത്തിറങ്ങുകയും ആളുകളുമായി സംസാരിക്കുകയും ചെയ്യുന്നവരാണെങ്കില്‍ അവര്‍ തീര്‍ച്ചയായും സര്‍ജിക്കല്‍ മാസ്‌കുകളോ ഷീല്‍ഡുകളോ ഉപയോഗിക്കരുത്...'- പഠനം പറയുന്നു. 

ഇക്കാരണം കൊണ്ട് ആശുപത്രികള്‍ പോലും സര്‍ജിക്കല്‍ മാസ്‌കുകളുടെയും ഷീല്‍ഡുകളുടെയും ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണെന്നും പഠനം നിരീക്ഷിക്കുന്നു. 

'ശ്വസനപ്രക്രിയയിലൂടെ തന്നെയാണ് അധികവും രോഗവ്യാപനമുണ്ടാകുന്നത്. ഈ വസ്തുതയ്ക്ക് അത്ര സ്വീകാര്യതയും പരിഗണനയും നാം കൊടുത്തില്ല എന്നതാണ് സത്യം. ഞങ്ങളുടെ പഠനം പ്രധാനമായും ഈ വിഷയം കേന്ദ്രീകരിച്ചായിരുന്നു. അതിനാലാണ് മാസ്‌കുകളുടെ പ്രയോജനത്തെ കുറിച്ച് എടുത്ത് പറയേണ്ടിവന്നത്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഐഐഡി ഭുബനേശ്വര്‍ ഡയറക്ടര്‍ പ്രൊഫസര്‍ ആര്‍ വി രാജ് കുമാര്‍ പറയുന്നു.

Also Read:- കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, ഇന്ന് മുതൽ കർശന പൊലീസ് പരിശോധന...

Follow Us:
Download App:
  • android
  • ios