Asianet News MalayalamAsianet News Malayalam

കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, ഇന്ന് മുതൽ കർശന പൊലീസ് പരിശോധന

ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച നീരീക്ഷണം തുടരും. രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താൻ ആന്‍റിജൻ പരിശോധനകള്‍ വ്യാപകമാക്കും. ആന്‍റിജൻ പരിശോധനക്ക് ഒപ്പം പിസിആര്‍ പരിശോധനയും നടത്തും. 

covid 19 more restrictions in kerala
Author
Thiruvananthapuram, First Published Apr 8, 2021, 6:50 AM IST

തിരുവനന്തപുരം: കൊവിഡ്  രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതല്‍ കർശന നിയന്ത്രണങ്ങൾ. മാസ്ക്, സാനിട്ടൈസർ, സാമൂഹിക അകലം എന്നിവ ഉറപ്പാക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. പൊലീസ് പരിശോധന വീണ്ടും തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കാനും തീരുമാനിച്ചു. 

ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച നീരീക്ഷണം തുടരും. രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താൻ ആന്‍റിജൻ പരിശോധനകള്‍ വ്യാപകമാക്കും. ആന്‍റിജൻ പരിശോധനക്ക് ഒപ്പം പിസിആര്‍ പരിശോധനയും നടത്തും. പരമാവധി പേരിലേക്ക് വാക്സീൻ എത്തിക്കാനുള്ള നടപടി സ്വീകരിക്കാനും ജില്ലാ മെഡിക്കൽ ഓഫീസര്‍മാര്‍ക്കും കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നഎല്ലാ പോളിങ് ഏജന്റുമാർക്കും കൊവിഡ് പരിശോധന നടത്തും. തദ്ദേശസ്ഥാപനങ്ങൾ/ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പങ്കാളികളാക്കാനും കൊവിഡ് കോർ- കമ്മിറ്റി യോഗത്തിൽ തീരുമാനമായി. 

അതേസമയം, രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വാക്സിന്‍ വിതരണം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും. ഇന്നലെ രാജ്യത്ത് ആദ്യമായി ഒരു ലക്ഷത്തി പതിനയ്യായിരം കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തിരുന്നു. വാക്സിൻ വിതരണത്തിൽ  മെല്ലെപ്പോക്കാണന്ന വിമർശനം മഹാരാഷ്ട്ര ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ വാക്സിൻ ദൗർലഭ്യം നേരിടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. 

Follow Us:
Download App:
  • android
  • ios