Asianet News MalayalamAsianet News Malayalam

ഈ അഞ്ച് ഭക്ഷണങ്ങൾ മലബന്ധം അകറ്റാൻ സഹായിക്കും

ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ മലബന്ധം അകറ്റുന്നു. രാവിലെ ഉണർന്നതിനുശേഷം കുതിർത്ത ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ നന്നായി നിലനിർത്തുന്നതിന് സഹായിക്കും. പതിവായി ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും.
 
Suffering From Constipation Add These Five Foods To Your Diet
Author
Trivandrum, First Published Jul 30, 2021, 8:37 AM IST

മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് മലബന്ധം. അമിത ഭക്ഷണം, ചില ജീവിതശൈലി പ്രശ്നങ്ങൾ, നിർജ്ജലീകരണം തുടങ്ങിയവയാണ് മലബന്ധത്തിനുള്ള പ്രധാന കാരണങ്ങൾ. നാരുകൾ അടങ്ങിയ ഭക്ഷണം മലബന്ധം അകറ്റാൻ സഹായിക്കുന്നു. ദഹനം എളുപ്പത്തിലാകുവാനും മലബന്ധം അകറ്റാനും സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഉണക്കമുന്തിരി...

ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ മലബന്ധം അകറ്റുന്നു. രാവിലെ ഉണർന്നതിനുശേഷം കുതിർത്ത ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ നന്നായി നിലനിർത്തുന്നതിന് സഹായിക്കും. പതിവായി ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും.

Suffering From Constipation Add These Five Foods To Your Diet

നെയ്യ്...

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് കഴിക്കുന്നത് മലബന്ധം ഒഴിവാക്കാനുള്ള ഫലപ്രദവും മികച്ചതുമായ ഒരു മാർഗമാണ്.

തെെര്...

പ്രോബയോട്ടിക് സമ്പുഷ്ടമായ തെെര് കഴിക്കുന്നത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രോബയോട്ടിക്‌സ് കഴിക്കുന്നത് വഴി ആമാശയത്തിലും കുടലുകളിലുമൊക്കെയുള്ള നല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നു.

Suffering From Constipation Add These Five Foods To Your Diet

ഇഞ്ചി... 

ദഹനത്തെ ഏറെ സഹായിക്കുന്നതാണ് ഇഞ്ചിയും മിന്റും. ഇവ രണ്ടും ചേര്‍ത്തൊരു ചായ രാവിലെ കുടിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇതു സഹായിക്കും.

നാരങ്ങ വെള്ളം...

നാരങ്ങയിൽ വെെറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇളം ചൂടു വെള്ളത്തിൽ അൽപം നാരങ്ങ ചേര്‍ത്ത് കുടിക്കുന്നത് മലബന്ധം ഒഴിവാക്കാൻ ഫലപ്രദമാണ്. 

Follow Us:
Download App:
  • android
  • ios