Asianet News MalayalamAsianet News Malayalam

മുപ്പത് കഴിഞ്ഞവര്‍ കണ്ണുകളുടെ ആരോഗ്യത്തിനായി ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍

ഇന്നത്തെ ഈ സ്മാര്‍ട്ട് ഫോണിന്‍റെയും മറ്റും അമിത ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുമുണ്ട്. മുപ്പത് കഴിഞ്ഞവര്‍ കണ്ണുകളുടെ ആരോ​ഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
 

super effective tips to take care of eyes after 30s
Author
First Published Aug 4, 2024, 1:57 PM IST | Last Updated Aug 4, 2024, 1:57 PM IST

പ്രായമേറുന്തോറും കണ്ണുകളുടെ കാഴ്ച ശക്തി കുറയാന്‍ സാധ്യത ഏറെയാണ്. ഇന്നത്തെ ഈ സ്മാര്‍ട്ട് ഫോണിന്‍റെയും മറ്റും അമിത ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുമുണ്ട്. മുപ്പത് കഴിഞ്ഞവര്‍ കണ്ണുകളുടെ ആരോ​ഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പതിവായി നേത്രപരിശോധന നടത്തുക

പ്രായം കൂടുമ്പോള്‍ കണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കാനായി പതിവ് നേത്ര പരിശോധനകൾ അത്യന്താപേക്ഷിതമാണ്.
കണ്ണുകളുമായി ബന്ധപ്പെട്ട് എന്ത് ബുദ്ധിമുട്ട് തോന്നിയാലും ഉടനൊരു ഡോക്ടറെ കാണുക. 

2. 20-20-20 റൂള്‍

മണിക്കൂറുകളോളം സ്ക്രീനിലേക്ക് നോക്കി ഇരിക്കുന്നവര്‍ ഉറപ്പായും 20-20-20 റൂള്‍ പാലിക്കണം. 
അതായത് ഓരോ 20 മിനിറ്റിലും സ്ക്രീനില്‍ നിന്ന് കണ്ണിന് ഇടവേള നല്‍കണം. 20 സെക്കൻഡാണ് കണ്ണിന് വിശ്രമം നല്‍കേണ്ടത്. എന്നിട്ട് ഈ ഇരുപത് സെക്കൻഡില്‍ 20 അടിയെങ്കിലും ദൂരെയുള്ള എന്തിലേക്കെങ്കിലും നോക്കാം. ഇതാണ് 20-20-20 റൂള്‍. പുസ്തകം വായിക്കുമ്പോഴും 20-20-20 റൂള്‍ ചെയ്യാം. 

3. സണ്‍ഗ്ലാസുകള്‍

പതിവായി സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാനും ഫോണില്‍ നിന്നുള്ള നീലവെളിച്ചത്തില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാനും സണ്‍ ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. 

4. വ്യായാമങ്ങള്‍

കണ്ണിന് വേണ്ടിയുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

5. ആരോഗ്യകരമായ ഭക്ഷണക്രമം 

പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യാം. അതിനാല്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ധാരാളം പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.  കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്‍റുകളും വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. 

6. മറ്റ് രോഗങ്ങളെയും സൂക്ഷിക്കണം 

പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ കണ്ണുകളുടെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. അതിനാല്‍ ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക.  

7. പുകവലി, മദ്യപാനം

കണ്ണുകളുടെ ആരോഗ്യത്തിന് പുകവലിയും മദ്യപാനവും ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. അത് കാഴ്ചശക്തിയെ മെച്ചപ്പെടുത്താനും സഹായിക്കും. 

Also read: വെജിറ്റേറിയൻ ആണോ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios