അനീമിയ തന്നെ പല തരത്തിലുണ്ട്. അതില്‍ ഭക്ഷണത്തിലെ അയണിന്റെ കുറവ് മൂലമുണ്ടാകുന്നതാണ് അയണ്‍ ഡെഫിഷ്യന്‍സി അനീമിയ. ഇതാണ് മിക്കയാളുകളിലും കാണപ്പെടുന്നത്.
രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതും തിരിച്ച് കാര്‍ബണ്‍ഡയോക്‌സൈഡിനെ ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്നതുമായ സുപ്രധാന ധര്‍മം ശരീരത്തില്‍ നിര്‍വഹിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന ഘടകമാണ്.
അനീമിയ ഏത് പ്രായക്കാര്‍ക്കും വരാം. തളര്‍ച്ചയും ക്ഷീണവും തലവേദനയുമൊക്കെ ആണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍. അനീമിയ തന്നെ പല തരത്തിലുണ്ട്. അതില്‍ ഭക്ഷണത്തിലെ അയണിന്റെ (ഇരുമ്പിന്‍റ) കുറവ് മൂലമുണ്ടാകുന്നതാണ് അയണ്‍ ഡെഫിഷ്യന്‍സി അനീമിയ. ഇതാണ് മിക്കയാളുകളിലും കാണപ്പെടുന്നത്.
തലകറക്കം, അമിതമായ ക്ഷീണം, ഉത്സാഹക്കുറവ്, നടക്കുമ്പോള്‍ കിതപ്പ്, തളര്‍ച്ച, നെഞ്ചിടിപ്പ്, ശരീരം വിളറി വെളുത്തുവരിക, കാലുകളിലെ നീര്, കൈകളും കാലുകളും തണുത്തിരിക്കുക, തലവദേന തുടങ്ങിയവയാണ് അനീമിയ ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടതുകൊണ്ട് വിളര്‍ച്ച ഉണ്ടാകണമെന്നില്ല. ഈ ലക്ഷണങ്ങളില്‍ ഏന്തെങ്കിലുമൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറെ കാണിക്കാന്‍ മടിക്കരുത്.
പരിഹാരം...
ഇരുമ്പിന്‍റെ കുറവുമൂലമുണ്ടാകുന്ന വിളര്‍ച്ച തടയുന്നതിന് ഇരുമ്പ് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്.
ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ചീര അടക്കമുള്ള ഇലക്കറികള്‍, ബീറ്റ്റൂട്ട്, മാതളം, നെല്ലിക്ക, ഓറഞ്ച്, പരിപ്പ്, പയര്‍ വര്‍ഗ്ഗങ്ങള്‍, മത്സ്യം, മുട്ട എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെ ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയ ഈന്തപ്പഴം, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവ കഴിക്കുന്നതും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: പ്രമേഹം മുതല്‍ രക്തസമ്മര്‍ദ്ദം വരെ നിയന്ത്രിക്കും; അറിയാം പിസ്തയുടെ ഗുണങ്ങള്‍...
