Asianet News MalayalamAsianet News Malayalam

ആർത്തവവിരാമത്തിന് സമയമായോ? ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം

ആർത്തവവിരാമത്തിന്റെ ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് മുംബൈയിലെ ഖാർഘറിലെ മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റായ ഡോ. സുരഭി സിദ്ധാർത്ഥ വിശദീകരിക്കുന്നു.

symptoms never to ignore during menopause
Author
First Published Feb 1, 2023, 2:19 PM IST

ആർത്തവത്തിന്റെ അവസാന ഘട്ടമായാണ് ആർത്തവവിരാമം കാണുന്നത്. 40-കളിലും 50-കളിലും അണ്ഡാശയത്തിന്റെ പ്രവർത്തനം നഷ്‌ടമായതിനാൽ ആർത്തവവിരാമ ഘട്ടത്തിലാണെന്ന് പറയപ്പെടുന്നു. പ്രായപൂർത്തിയാകുന്നത് പോലെ സ്വാഭാവിക വാർദ്ധക്യ പ്രക്രിയയാണെങ്കിലും ഇത് ബാധിക്കുന്ന ഓരോ സ്ത്രീക്കും വ്യത്യസ്ത അനുഭവമായിരിക്കും. കാരണം, ഈ പ്രക്രിയ ഹോർമോൺ പ്രവർത്തനങ്ങളിൽ വളരെയധികം മാറ്റങ്ങൾക്ക് കാരണമാകുന്നു. ഇത് ഒടുവിൽ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ആർത്തവവിരാമം ചിലർക്ക് കഠിനമായിരിക്കാം. എന്നാൽ അതിനെക്കുറിച്ച് സ്ത്രീകൾക്ക് അവബോധം ആവശ്യമാണ്. 

ആർത്തവചക്രം ക്രമരഹിതമാവുകയും ഏകദേശം 45 വയസ്സ് പ്രായമാകുമ്പോൾ കുറയാൻ തുടങ്ങുകയും ചെയ്യുന്നു. ഈ പരിവർത്തന കാലയളവിനെ പെരിമെനോപോസ് എന്ന് വിളിക്കുന്നു. ഈ സമയത്ത് ഈസ്ട്രജന്റെ അളവ് മാറുകയും ക്രമേണ കുറയാൻ തുടങ്ങുകയും ചെയ്യുന്നു. അണ്ഡാശയങ്ങൾ അണ്ഡോത്പാദനം നിർത്തുന്നത് വരെ ഇത് തുടരുന്നു. ആ സമയത്ത് ആർത്തവം ലഭിക്കുന്നത് നിർത്തുകയും ഗർഭിണിയാകാൻ കഴിയാതെ വരികയും ചെയ്യുന്നു.

ആർത്തവവിരാമത്തിന്റെ ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് മുംബൈയിലെ ഖാർഘറിലെ മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റായ ഡോ. സുരഭി സിദ്ധാർത്ഥ വിശദീകരിക്കുന്നു...

' നിങ്ങൾ ആർത്തവവിരാമത്തിലായിരിക്കുമ്പോൾ നിങ്ങളുടെ അടുത്ത ആർത്തവം എപ്പോൾ വരുമെന്നോ എന്ന് കണക്കാക്കാൻ പ്രയാസമാണ്. ഈ അവസരത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ദിവസങ്ങളും ശരീരക മാറ്റങ്ങളും നിരീക്ഷിക്കുക എന്നതാണ്...' - ഡോ. സുരഭി സിദ്ധാർത്ഥ പറഞ്ഞു.

ഒന്ന്...

ആർത്തവചക്രം ക്രമരഹിതമാകുന്നതാണ് പ്രധാനപ്പെട്ട ലക്ഷണമെന്ന് പറയുന്നത്. ചിലപ്പോൾ അമിത രക്തസ്രവം ഉണ്ടാകം അല്ലെങ്കിൽ ബ്ലീഡിം​ഗ് കുറവും വരാം.

രണ്ട്...

ആർത്തവവിരാമവുമായി ബന്ധപ്പെട്ട ഹോർമോൺ മാറ്റങ്ങൾ ഉൾപ്പെടെ വിവിധ ഘടകങ്ങൾ മാനസികാവസ്ഥയെ സ്വാധീനിച്ചേക്കാം. നിങ്ങൾക്ക് ഇതിനകം ഉത്കണ്ഠയോ സങ്കടമോ ഉണ്ടെങ്കിൽ ആർത്തവവിരാമത്തിലുടനീളം  ലക്ഷണങ്ങൾ തീവ്രമാകാം.

മൂന്ന്...

ഓർമ്മക്കുറവും ആർത്തവവിരാമത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണെന്ന് തന്നെ പറയുന്നു. പല സ്ത്രീകളും ആർത്തവവിരാമ സമയത്ത് വർദ്ധിച്ച മറവി റിപ്പോർട്ട് ചെയ്തു. 

നാല്...

ഈസ്ട്രജന്റെ അളവ് കുറയുന്നത് പെൽവിക് അവയവങ്ങളെ ദുർബലമാക്കും. ഇതിന്റെ ഫലമായി ഒരു സ്ത്രീക്ക് പെട്ടെന്ന് മൂത്രമൊഴിക്കേണ്ടതും അതുപോലെ തന്നെ കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടതും അനുഭവപ്പെടാം. ഇത് മാത്രമല്ല, മിക്ക സ്ത്രീകളും അനുഭവിക്കുന്ന പെരിമെനോപോസ് ലക്ഷണങ്ങളിൽ ഒന്നാണ് യോനിയിലെ വരൾച്ച.

അഞ്ച്...

നിങ്ങളുടെ തലമുടിയും ചർമ്മവും വരണ്ടതും കനംകുറഞ്ഞതുമാകാം. ആർത്തവവിരാമ സമയത്ത്, ചില സ്ത്രീകൾക്ക് ശരീരഭാരം വർദ്ധിക്കുന്നു. നിങ്ങളുടെ ശരീരഘടനയും മാറാം, അതിന്റെ ഫലമായി അരയ്ക്ക് ചുറ്റും കൂടുതൽ കൊഴുപ്പും അടിഞ്ഞ് കൂടാം.

ആറ്...

ചില സ്ത്രീകൾക്ക് ആർത്തവവിരാമം എത്തുമ്പോൾ ലൈംഗികതയിൽ താൽപ്പര്യം കുറയുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ചില സ്ത്രീകൾക്ക് അവരുടെ ശരീരത്തിൽ ആർത്തവവിരാമം സംഭവിക്കുമ്പോൾ യോനിയിൽ വരൾച്ച അനുഭവപ്പെടുന്നു. ഇത് സെക്‌സിനെ വേദനാജനകമാക്കും. 

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ ഭക്ഷണങ്ങൾ ഈ രീതിയിൽ തയ്യാറാക്കി കഴിക്കാം

 

Follow Us:
Download App:
  • android
  • ios