ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ അര്‍ബുദം ആരംഭിച്ച് അവ പിന്നീട് എല്ലുകളിലേക്ക് പടരുകയാണെങ്കില്‍ അതിനെ ബോണ്‍ മെറ്റാസ്റ്റാസിസ് അഥവാ സെക്കന്‍ഡറി ബോണ്‍ ക്യന്‍സറുകള്‍ എന്ന് പറയുന്നു. സാര്‍കോമ, കോണ്‍ഡ്രോമ എന്നിങ്ങനെ എല്ലുകളിലെ അര്‍ബുദം പലതരത്തിലുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ബോണ്‍ ക്യാന്‍സര്‍ അഥവാ എല്ലുകളില്‍ അര്‍ബുദം ഉണ്ടാകാം.
അര്‍ബുദങ്ങളില്‍ വച്ച് അപൂര്‍വമായ ഒന്നാണ് എല്ലുകളെ ബാധിക്കുന്ന ബോണ്‍ ക്യാന്‍സര്‍. എല്ലുകള്‍ക്കുള്ളിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണ് എല്ലുകളിലെ അര്‍ബുദം. എല്ലുകളില്‍ ആരംഭിക്കുന്ന അര്‍ബുദത്തെ പ്രൈമറി ബോണ്‍ ക്യാന്‍സറുകള്‍ എന്ന് വിളിക്കുന്നു. ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ അര്‍ബുദം ആരംഭിച്ച് അവ പിന്നീട് എല്ലുകളിലേക്ക് പടരുകയാണെങ്കില്‍ അതിനെ ബോണ്‍ മെറ്റാസ്റ്റാസിസ് അഥവാ സെക്കന്‍ഡറി ബോണ്‍ ക്യന്‍സറുകള്‍ എന്ന് പറയുന്നു. സാര്‍കോമ, കോണ്‍ഡ്രോമ എന്നിങ്ങനെ എല്ലുകളിലെ അര്‍ബുദം പലതരത്തിലുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ബോണ്‍ ക്യാന്‍സര്‍ അഥവാ എല്ലുകളില്‍ അര്‍ബുദം ഉണ്ടാകാം.
എല്ലുകളിലെ അര്‍ബുദത്തിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
മുഴയാണ് ആദ്യത്തെ ലക്ഷണം. കൈയിലോ കാലിലോ വളരുന്ന ഇത്തരം മുഴയും അവിടത്തെ വേദനയും സാര്‍കോമ എന്ന എല്ലുകളിലെ അര്‍ബുദത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.
രണ്ട്...
ട്യൂമർ സ്ഥിതി ചെയ്യുന്നയിടത്തെ വേദനയും വീക്കവുമാണ് എല്ലുകളിലെ ക്യാന്‍സറിന്‍റെ മറ്റൊരു പ്രധാന ലക്ഷണം. ചില അര്‍ബുദ മുഴകള്‍ അതുണ്ടായ ഭാഗത്ത് പിന്നീട് നീര്‍ക്കെട്ടുണ്ടാക്കും.
മൂന്ന്...
സ്വാഭാവിക ചലനങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ സന്ധികള്‍ക്കുണ്ടാകുന്ന പിരിമുറുക്കം എല്ലുകളിലെ അര്‍ബുദത്തിന്‍റെ ഒരു ലക്ഷണമാണ്.
നാല്...
ചിലരുടെ എല്ലുകളില്‍ ഒടിവോ പൊട്ടലോ ഉണ്ടായേക്കാം. അര്‍ബുദം എല്ലുകളെ ദുര്‍ബലമാക്കുമെങ്കിലും എല്ലാവര്‍ക്കുമൊന്നും എല്ലില്‍ ഒടിവോ പൊട്ടലോ ഉണ്ടാകണമെന്നില്ല.
അഞ്ച്...
അമിതമായ ക്ഷീണം പല രോഗങ്ങളുടെയും സാധാരണയായ ലക്ഷണം ആണെങ്കിലും എല്ലുകളിലെ ക്യാന്‍സറിന്‍റെ ലക്ഷണമായും ക്ഷീണം ഉണ്ടാകാം.
ആറ്...
അകാരണമായി ശരീരഭാരം കുറയുന്നതും നിസാരമായി കാണേണ്ട. എല്ലുകളുടെ അര്‍ബുദവുമായി ബന്ധപ്പെട്ട് പൊതുവായി കാണപ്പെടുന്ന മറ്റൊരു ലക്ഷണമാണ് പനി. മറ്റ് ലക്ഷണങ്ങളോടൊപ്പം പനിയും ശ്രദ്ധയില്‍പ്പെട്ടാല്‍ നിസാരമായി കാണേണ്ട.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also Read: പതിവായി കഴിക്കാം ഗ്രീന്‍ ബീന്‍സ്; അറിയാം ഈ അത്ഭുത ഗുണങ്ങള്‍...
