Asianet News MalayalamAsianet News Malayalam

സ്തനാര്‍ബുദ്ദം; തിരിച്ചറിയാം സ്തനങ്ങളിൽ കാണുന്ന ഈ ഏഴ് സൂചനകള്‍...

അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്.

symptoms of   breast cancer in the breast
Author
First Published Dec 17, 2023, 7:38 PM IST

സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. കണ്ണാടിക്ക് മുമ്പില്‍ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിച്ചാല്‍ തന്നെ സ്തനാര്‍ബുദ്ദത്തിന്‍റെ ആരംഭ ലക്ഷണങ്ങളെ തിരിച്ചറിയാം. 

സ്തനങ്ങളിൽ കാണുന്ന സ്തനാര്‍ബുദ്ദത്തിന്‍റെ ചില  ലക്ഷണങ്ങളെ പരിയപ്പെടാം...

1. സ്തനങ്ങളിൽ മുഴ
2. സ്തനത്തിന്‍റെ ആകൃതിയിൽ മാറ്റം വരുക
3. ഒരു സ്തനത്തിന്  മാത്രമായി വലിപ്പം വയ്ക്കുക
4. സ്തനങ്ങളിൽ ഞരമ്പുകള്‍ തെളിഞ്ഞു കാണുക
5. സ്തനങ്ങളിലെ ചർമ്മത്തിന് ചുവപ്പ് നിറം വരുക
6. സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക
7. സ്തനങ്ങളിലെ ചര്‍മ്മത്തില്‍ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക  തുടങ്ങിയവയെല്ലാം ചിലപ്പോഴൊക്കെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മറ്റ് ലക്ഷണങ്ങള്‍...

മുലക്കണ്ണിനു ചുറ്റുമുള്ള ചർമ്മങ്ങൾ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന തുടങ്ങിയവയും ചിലപ്പോള്‍ സ്തനാര്‍ബുദ്ദത്തിന്‍റെ ലക്ഷണങ്ങളാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: ചർമ്മത്തിൽ ഈ ലക്ഷണങ്ങൾ‌ കണ്ടാൽ നിസാരമായി കാണരുതേ...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios