ഭക്ഷണത്തിലെ മാറ്റങ്ങളും, ശാരീരിക വ്യായാമത്തിന്റെ കുറവുമൊക്കെ കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹ സാധ്യതയെ കൂട്ടാം. അതിനാല്‍ കുട്ടികളില്‍ പ്രമേഹം പിടിപെടുന്നത് തടയാൻ ഒരു പരിധി വരെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കുട്ടികളെ ബാധിക്കുന്ന പ്രമേഹത്തെ ടൈപ്പ് 1 പ്രമേഹം എന്നാണ് പറയുന്നത്. ഭക്ഷണത്തിലെ മാറ്റങ്ങളും, ശാരീരിക വ്യായാമത്തിന്റെ കുറവുമൊക്കെ കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹ സാധ്യതയെ കൂട്ടാം. അതിനാല്‍ കുട്ടികളില്‍ പ്രമേഹം പിടിപെടുന്നത് തടയാൻ ഒരു പരിധി വരെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളിലെ അമിത ദാഹം, അടിക്കടിയുള്ള മൂത്രമൊഴിക്കല്‍, അകാരണമായി ശരീര ഭാരം കുറയുക തുടങ്ങിയവയൊക്കെ ടൈപ്പ് 1 പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാകാം.

കുട്ടികളിലെ പ്രമേഹത്തെ തടയാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ആരോഗ്യകരമായ ഭക്ഷണശീലം

ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക. പച്ചക്കറികളും പഴങ്ങളും ഫൈബറും അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുക. 

2. ഒഴിവാക്കേണ്ടവ 

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

3. അമിത വണ്ണം നന്നല്ല

അമിതവണ്ണമുള്ള കുട്ടികളില്‍ പ്രമേഹ സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ മാതാപിതാക്കള്‍ കുട്ടികളുടെ ശരീര ഭാരത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ വേണം. പ്രായത്തിനും ഉയരത്തിനും അനുസരിച്ച ശരീരഭാരം നിലനിര്‍ത്തുകയാണ് വേണ്ടത്. 

4. വ്യായാമം

 മൊബൈല്‍ ഫോണും ഗെയിമുകളുമായി വീട്ടിനകത്ത് തന്നെ ചടഞ്ഞുകൂടിയിരിക്കാതെ വ്യായാമം ചെയ്യാനും കായികാധ്വാനം വളര്‍ത്തിയെടുക്കാനും കുട്ടികളെ ശീലിപ്പിക്കുക. 

5. ഉറക്കം

ഉറക്കപ്രശ്നങ്ങളും കുട്ടികളില്‍ പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ കുട്ടികളുടെ ഉറക്കത്തിന്‍റെ കാര്യത്തിലും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.

Also read: കൊളസ്ട്രോൾ കുറയ്ക്കാൻ വീട്ടില്‍ ചെയ്യേണ്ട ആറ് കാര്യങ്ങള്‍

youtubevideo