Asianet News MalayalamAsianet News Malayalam

മലാശയ അര്‍ബുദം; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുതേ...

ചെറുപ്പക്കാരും ഈ അര്‍ബുദത്തിന് ഇരയാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതും സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് രോഗ സാധ്യത കൂടുതല്‍. 

symptoms of colorectal cancer you must understand azn
Author
First Published Oct 15, 2023, 5:04 PM IST

മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കോളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തെ കോളോറെക്ടൽ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം എന്ന് പറയുന്നു. പലപ്പോഴും ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണരീതിയുമാണ് മലാശയ അര്‍ബുദ സാധ്യതയെ കൂട്ടുന്നത്.  കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍, സംസ്കരിച്ച മാംസവിഭവങ്ങള്‍ , വ്യായാമമില്ലാത്ത ജീവിതശൈലി , അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങളാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

ചെറുപ്പക്കാരും ഈ അര്‍ബുദത്തിന് ഇരയാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതും സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് രോഗ സാധ്യത കൂടുതല്‍. സാധാരണ രീതിയില്‍ മലബന്ധമാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണം. ഒപ്പം മലത്തില്‍ രക്തത്തിന്‍റെ അംശം കാണുക , മലത്തിന്‍റെ രൂപം, അളവ് എന്നിവയിലെല്ലാം മാറ്റങ്ങള്‍ വരുക, മലവിസര്‍ജ്ജനത്തിന്‍റെ ആവൃത്തിയില്‍ മാറ്റം എന്നിവയും ഈ അര്‍ബുദത്തിന്‍റെ ഭാഗമായി ഉണ്ടാകാം. 

ഇതിനു പുറമേ വിശപ്പില്ലായ്മ , വയറുവേദന, ശരീരഭാരം കുറയുക , മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം , തലച്ചുറ്റല്‍ തുടങ്ങിയവയും രോഗ ലക്ഷണമാകാം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കോളോ റെക്ടൽ കാൻസർ സാധ്യത കുറയ്ക്കാന്‍ ചെയ്യേണ്ടത്. ഈ ലക്ഷണങ്ങള്‍ കണ്ടതുകൊണ്ട് രോഗമുളളതായി കരുതേണ്ട, ഒരു ഡോക്ടറെ കാണുക.  ഒരു പ്രായം പിന്നിടുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ ക്യാന്‍സര്‍ സ്ക്രീനിംഗ് പരിശോധനകള്‍ ചെയ്യുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: പാൻക്രിയാറ്റിക് ക്യാൻസർ; ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത്...

youtubevideo

Follow Us:
Download App:
  • android
  • ios