ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് 'പ്രമേഹം'  എന്ന് പറയുന്നത്. ജീവിതശൈലിയിലെ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവുമൂലമോ ഇന്‍സുലിന്റെ പ്രവര്‍ത്തനമാന്ദ്യം മൂലമോ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ ഒരു സമുച്ചയമാണ് പ്രമേഹം എന്ന് പറയാം.  

ടൈപ്പ് 1,  ടൈപ്പ് 2 , ഗെസ്റ്റേഷണൽ ഡയബറ്റിസ് ( gestational diabetes), മോണോജെനിക് ഡയബറ്റിസ് ( monogenic diabetes) ഇങ്ങനെ പലതരത്തിലുള്ള പ്രമേഹങ്ങളുണ്ട്. 2013 ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏകദേശം ആറര കോടി പ്രമേഹരോ​ഗികൾ ഉള്ളതായി ' ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ'  പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മിക്ക ആളുകളും ആദ്യകാല ലക്ഷണങ്ങളെ അവഗണിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. 

പ്രമേഹത്തെ നേരത്തെ തിരിച്ചറിഞ്ഞാൽ അത്രയും സങ്കീർണതകൾ ഒഴിവാക്കാം. രോഗത്തിന്റെ തീവ്രത കുറയ്‌ക്കുകയും ഹൃദ്രോഗം, ഹൃദയാഘാതം, വൃക്കരോഗം മുതലായവയുമായി ബന്ധപ്പെട്ട കൂടുതൽ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ' നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ' വ്യക്തമാക്കുന്നു. 

 പ്രമേഹ രോഗത്തെ കുറിച്ച് ശരിയായ അറിവില്ലാത്തതാണ് രോഗം വ്യാപകമാകുന്നതിന്റെ പ്രധാന കാരണം. പലപ്പോഴും ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ പ്രമേഹത്തിന്റെ സൂചനകളാണെന്ന് മനസ്സിലാക്കാൻ സാധിക്കാത്തതാണ് രോഗം വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം. പ്രമേഹത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ താഴേ ചേർക്കുന്നു...

1. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക...

രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലല്ല എന്നതിന്റെ പ്രധാന സൂചനകളിലൊന്നാണ്.

2. എപ്പോഴും ക്ഷീണം...

എപ്പോഴും ക്ഷീണിതരാകുന്നത് പ്രമേഹത്തിന്റെ നിർജ്ജലീകരണം, വൃക്ക തകരാറുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

3. ഇടയ്ക്കിടെ അണുബാധ ഉണ്ടാവുക...

 രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ വൃക്ക തകരാറാണ് പ്രധാനമായി ഉണ്ടാവുന്നത്. ഇത് മൂത്രനാളിയിലെ അണുബാധ, യീസ്റ്റ് അണുബാധ തുടങ്ങിയവയ്ക്ക് കാരണമാകും.

4. കാഴ്ച പ്രശ്നങ്ങൾ...

 രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് കാഴ്ചശക്തിയെ ബാധിക്കുകയും ഇടയ്ക്കിടെ കണ്ണട മാറ്റുന്നതിന് കാരണമാവുകയും ചെയ്യും.

5.  ശരീരഭാരം കുറയുക...

  പ്രത്യേകിച്ച് ഒന്നുമില്ലാതെ ശരീരഭാരം കുറയുന്നത് നല്ല ലക്ഷണമല്ല. ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം ആവശ്യത്തിന് നടന്നില്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. ഗ്ലൂക്കോസ് കൂടുന്നതോടെ ശരീരകോശങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഊർജം ലഭിക്കില്ല. 

പ്രമേഹ രോഗികളില്‍ കാഴ്ച നഷ്ടപ്പെടുന്നത് തടയാന്‍ ഈ വിറ്റാമിന് കഴിയുമെന്ന് പഠനം...