കരളിനെ ബാധിക്കുന്ന ഒരു അര്‍ബുദ്ദമാണ് ലിവര്‍ ക്യാന്‍സര്‍. കരൾ  ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ട്. പലപ്പോഴും കരൾ ക്യാൻസറിന്‍റെ ചില ലക്ഷണങ്ങള്‍ ദഹനക്കേടാണെന്ന് തെറ്റിധരിക്കപ്പെടാറുണ്ട്.

നിരവധി വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവം ആണ് കരള്‍. ആമാശയത്തിന്‍റെ മുകളിൽ വലതുഭാഗത്തായാണ് കരള്‍ സ്ഥിതി ചെയ്യുന്നത്. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. 

കരളിനെ ബാധിക്കുന്ന ഒരു അര്‍ബുദ്ദമാണ് ലിവര്‍ ക്യാന്‍സര്‍. കരൾ ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ട്. മദ്യപാനവും പുകവലിയും കൂടുതലാകുന്നത്, മഞ്ഞപ്പിത്തം ഗുരുതരമാകുന്നതും മറ്റു കരള്‍ രോഗങ്ങളും, അമിതവണ്ണം, പ്രമേഹം, ചില മരുന്നുകളുടെ അമിത ഉപയോഗം എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത കൂട്ടുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.

പലപ്പോഴും കരൾ ക്യാൻസറിന്‍റെ ചില ലക്ഷണങ്ങള്‍ ദഹനക്കേടാണെന്ന് തെറ്റിധരിക്കപ്പെടാറുണ്ട്. ഭക്ഷണം കഴിച്ചതിനുശേഷം ഉണ്ടാകുന്ന അസ്വസ്ഥതയെയാണ് ദഹനക്കേട് സൂചിപ്പിക്കുന്നത്. ദഹനക്കേട് എന്ന് തെറ്റിധരിക്കാവുന്ന ലിവർ ക്യാൻസറിന്റെ രണ്ട് ലക്ഷണങ്ങൾ ഇതാ: 

1. അല്‍പം ഭക്ഷണമേ കഴിച്ചുള്ളുവെങ്കിലും വയര്‍ നിറഞ്ഞതായി തോന്നുന്നത് ചിലപ്പോള്‍ കരള്‍ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 

2. ഇടയ്ക്കിടയ്ക്കുള്ള ഓക്കാനം, ചര്‍ദ്ദി തുടങ്ങിയവയാണ് മറ്റൊരു ലക്ഷണം. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ഛര്‍ദ്ദി ശ്രദ്ധിക്കുന്നത് നല്ലതാണ്. 

കരള്‍ ക്യാന്‍സറിന്‍റെ മറ്റ് ലക്ഷണങ്ങള്‍...

  • ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക. പെട്ടെന്ന് അമിതമായി ശരീരഭാരം കുറയുന്നത് കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. 
  • ഒരു കാരണവുമില്ലാതെ അടിവയറിന് വേദന അനുഭവപ്പെടുക. 
  • ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നതും ശ്രദ്ധിക്കണം.
  • ചര്‍മ്മം അകാരണമായി ചൊറിയുന്നതും ഒരു ലക്ഷണമാകാം.
  • അമിതമായ ക്ഷീണം തോന്നുക, ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുക എന്നിവയൊക്കെ പല രോഗങ്ങളുടെയും ലക്ഷണമാകാമെങ്കിലും കരള്‍ ക്യാന്‍സറിനും ഇത്തരമൊരു ലക്ഷണം കണ്ടേക്കാം. 


ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: മലദ്വാരത്തിലെ ക്യാൻസര്‍; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം