Asianet News MalayalamAsianet News Malayalam

ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത് ; പാനിക്ക് അറ്റാക്കിന്റെതാകാം

പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് ‘പാനിക് അറ്റാക്ക്’. ഏതാനും മണിക്കൂറുകളോ ചിലപ്പോള്‍ മിനിട്ടുകള്‍ മാത്രമോ ആണ് ഈ അവസ്ഥ നിലനില്‍ക്കുക. 

symptoms of panic attack and how to deal it
Author
First Published Nov 20, 2022, 9:07 AM IST

തീവ്രമായ ഭയത്തിന്റെ പെട്ടെന്നുള്ള തുടക്കമായാണ് മിക്ക വിദഗ്ധരും പാനിക് അറ്റാക്കിനെ ചൂണ്ടിക്കാട്ടുന്നത്.  
തനിച്ച് യാത്ര ചെയ്യേണ്ടി വരുമ്പോഴോ തിരക്കുള്ള സ്ഥലങ്ങളിൽ എത്തുമ്പോഴോ പ്രത്യേകിച്ച് ഒരു കാരണവുമില്ലാത്ത പരിഭ്രാന്തി ഉണ്ടാവുക, അമിതമായി വിയർക്കു, വിറയർ, ശ്വാസംമുട്ടൽ ഇങ്ങനെയൊരു അവസ്ഥ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കണം. ഇത്തരം പ്രശ്‌നങ്ങളുള്ളവർ കടന്നുപോകുന്നത് പാനിക് അറ്റാക്ക് എന്ന പ്രശ്‌നത്തിലൂടെയാണ്. 

പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് ‘പാനിക് അറ്റാക്ക്’. ഏതാനും മണിക്കൂറുകളോ ചിലപ്പോൾ മിനിട്ടുകൾ മാത്രമോ ആണ് ഈ അവസ്ഥ നിലനിൽക്കുക. ഓർമ നഷ്ടപ്പെടുക, ഉടൻ മരിക്കുമെന്ന തോന്നൽ, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നൽ, ശരീരം വിയർക്കൽ, കൈകാൽ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടൽ, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം.

പാനിക് അറ്റാക്ക് സമയത്ത് ഉത്കണ്ഠയുള്ള ആളുകൾ ചെയ്യേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

ഉത്കണ്ഠ വർദ്ധിക്കുമ്പോൾ ആഴം കുറഞ്ഞതും വേഗത്തിലുള്ളതുമായ ശ്വസനത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ഈ സമയത്ത് നാല് സെക്കൻഡ് മൂക്കിലൂടെ ശ്വസിക്കുകയും എട്ട് സെക്കൻഡ് വായിലൂടെ ശ്വാസം വിടുകയും ചെയ്യുക. ശ്വസന വ്യായാമങ്ങൾ സഹായകരമാണ്. കാരണം അവ മനസ്സിനെ നിങ്ങളുടെ ആശങ്കാകുലമായ ചിന്തകളിൽ നിന്ന് അകറ്റുന്നു. 

രണ്ട്...

വ്യായാമം ഉത്കണ്ഠ കുറയ്ക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. അഞ്ച് മുതൽ 10 മിനിറ്റ് വരെ എയ്റോബിക് വ്യായാമം ചെയ്യുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.

മൂന്ന്...

മസിൽ പിരിമുറുക്കമാണ് ഉത്കണ്ഠയുടെ സവിശേഷത. ഉത്കണ്ഠ കുറയ്ക്കുന്നതിന് വിവിധ തരത്തിലുള്ള റിലാക്സേഷൻ ടെക്നിക്കുകൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

മുടിയുടെ വളർച്ചയ്ക്ക് ഉലുവ ; ഇങ്ങനെ ഉപയോ​ഗിക്കൂ

ലക്ഷണങ്ങൾ...

ശക്തമായ ഹൃദയമിടിപ്പ്
വിയർപ്പ്
വിറയൽ
ശ്വാസം കിട്ടുന്നില്ലെന്ന തോന്നൽ
നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ
തലചുറ്റുന്നതുപോലെയുള്ള തോന്നൽ

 

Follow Us:
Download App:
  • android
  • ios