Asianet News MalayalamAsianet News Malayalam

ചുരയ്ക്ക ജ്യൂസ് കഴിച്ചു; ഐസിയുവില്‍ വരെ അഡ്മിറ്റായെന്ന് താരപത്‌നിയും സംവിധായികയുമായ താഹിറ

പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കാനായി തെരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും അവയുടെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് ആരോഗ്യത്തിന് തിരിച്ചടിയായും വരാം. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് താരപത്‌നിയും സംവിധായികയും എഴുത്തുകാരിയുമായ താഹിറ കശ്യപ്

tahira kashyap shares video in which she says that she admitted in icu due to bottle gourd toxicity
Author
Mumbai, First Published Oct 10, 2021, 7:19 PM IST

ആരോഗ്യത്തിന്റെ അടിസ്ഥാനമാണ് നല്ല ഡയറ്റ് ( Healthy Diet ). പഴങ്ങളും പച്ചക്കറികളുമെല്ലാം ധാരാളമായി അടങ്ങിയ ഡയറ്റാണ് ആരോഗ്യം നിലനിര്‍ത്തുന്നതിന് തെരഞ്ഞെടുക്കേണ്ടത്. പച്ചക്കറികളാണെങ്കില്‍ ഇവയില്‍ പലതും പച്ചയ്ക്ക് തന്നെ കഴിക്കുകയോ ജ്യൂസ് ആക്കി കഴിക്കുകയോ ആണ് ഉത്തമം. 

എന്നാല്‍ ഇത്തരത്തില്‍ പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കാനായി തെരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും അവയുടെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് ആരോഗ്യത്തിന് തിരിച്ചടിയായും വരാം. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് താരപത്‌നിയും സംവിധായികയും എഴുത്തുകാരിയുമായ താഹിറ കശ്യപ്. 

ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയാണ് താഹിറ. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച താഹിറ തന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ചും മറ്റും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. 

കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജിസല്‍ പങ്കുവച്ചൊരു വീഡിയോയിലൂടെ താന്‍ നേരിട്ട ഗൗരവതരമായ ഭക്ഷ്യവിഷബാധയെ കുറിച്ചാണ് താഹിറ സംസാരിച്ചത്. ചുരയ്ക്ക ജ്യൂസ് കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റുവെന്നും 17 തവണയോളം ചര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ വരെ പ്രവേശിപ്പിക്കേണ്ടിവന്നുവെന്നും താഹിറ വീഡിയോയിലൂടെ പറയുന്നു. 

ചുരയ്ക്കയും മഞ്ഞളും നെല്ലിക്കയും ചേര്‍ത്തുള്ള ജ്യൂസ് താഹിറ പതിവായി കഴിക്കാറുണ്ടത്രേ. എന്നാല്‍ അന്ന് കഴിച്ചപ്പോള്‍ ജ്യൂസിന് അല്‍പം ചവര്‍പ്പ് അനുഭവപ്പെട്ടു. എങ്കിലും കുടിച്ച് പൂര്‍ത്തിയാക്കി. എന്നാല്‍ വൈകാതെ തന്നെ ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും തുടങ്ങുകയായിരുന്നു. 

 

 

ചുരക്കയില്‍ നിന്ന് ഇത്തരത്തില്‍ ഭക്ഷ്യവിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എല്ലാവരെയും അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ഇത് കഴിക്കവേ ചവര്‍പ്പ് അനുഭവപ്പെട്ടാല്‍ പെട്ടെന്ന് തന്നെ കഴിക്കാതെ ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും താഹിറ ഓര്‍മ്മിപ്പിക്കുന്നു. എന്തായാലും ഇപ്പോള്‍ താന്‍ സുഖമായിരിക്കുന്നുവെന്നും താഹിറ വീഡിയോയിലൂടെ അറിയിക്കുന്നുണ്ട്. 

Also Read:- ഉലുവയില എന്ന് തെറ്റിദ്ധരിച്ച് കറിയിലിട്ടത് കഞ്ചാവിന്റെ ഇല, ഉത്തർപ്രദേശിൽ ഒരു കുടുംബം മുഴുവൻ ആശുപത്രിയിൽ

Follow Us:
Download App:
  • android
  • ios