ആഴ്ചകള്‍ക്ക് മുമ്പ് പൊതുനിരത്തിലൂടെ സൈക്കിളിംഗ് നടത്തിയ സ്റ്റാലിന്‍ തമിഴ് മക്കളില്‍ ചെറുതല്ലാത്ത കൗതുകമാണുണ്ടാക്കിയത്. സാധാരണക്കാര്‍ക്കൊപ്പം സൈക്കിളോടിച്ച് പോവുകയും വിഴിയോരത്തെ ടീ സ്റ്റാളില്‍ നിന്ന് ചായ കുടിക്കുകയുമെല്ലാം ചെയ്ത സ്റ്റാലിന്‍ ജനപ്രിയനായ ഭരണകര്‍ത്താവെന്ന പേര് നേടിയെടുക്കുകയും ചെയ്യുകയാണ്

'ഫിറ്റ്‌നസ്' പരിശീലനത്തിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കാന്‍ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ട്വിറ്ററിലൂടെയാണ് ദൈനംദിന വ്യായാമത്തിന്റെ വീഡിയോ സ്റ്റാലിന്‍ പങ്കിട്ടത്. നിരവധി പേരാണ് വീഡിയോയോട് പ്രതികരണമറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലാകെ വീഡിയോ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. 

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ തന്നെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവര്‍ത്തനങ്ങളില്‍ സ്റ്റാലിന്‍ പങ്കാളിയായിരുന്നു. 

വ്യായാമവും ചിട്ടയായ ജീവിതരീതിയുമെല്ലാം തനിക്ക് പഥ്യമാണെന്നും തിരക്കുകള്‍ക്കിടയിലും ഊര്‍ജ്ജസ്വലതയോടെ തുടരാന്‍ ഇതെല്ലാമാണ് തന്നെ സഹായിക്കുന്നതെന്നും നേരത്തേ ഒരു അഭിമുഖത്തില്‍ സ്റ്റാലിന്‍ പറഞ്ഞിരുന്നു. 

ആഴ്ചകള്‍ക്ക് മുമ്പ് പൊതുനിരത്തിലൂടെ സൈക്കിളിംഗ് നടത്തിയ സ്റ്റാലിന്‍ തമിഴ് മക്കളില്‍ ചെറുതല്ലാത്ത കൗതുകമാണുണ്ടാക്കിയത്. സാധാരണക്കാര്‍ക്കൊപ്പം സൈക്കിളോടിച്ച് പോവുകയും വിഴിയോരത്തെ ടീ സ്റ്റാളില്‍ നിന്ന് ചായ കുടിക്കുകയുമെല്ലാം ചെയ്ത സ്റ്റാലിന്‍ ജനപ്രിയനായ ഭരണകര്‍ത്താവെന്ന പേര് നേടിയെടുക്കുകയും ചെയ്യുകയാണ്. 

'ഞാന്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കും. നടക്കാന്‍ പോകും. എന്നിട്ട് യോഗ ചെയ്യും. പത്ത് ദിവസത്തിലൊരിക്കല്‍ സൈക്കിളിംഗ് ചെയ്യും. ഇതാണ് എന്റെ വ്യായാമരീതികള്‍. എത്ര തിരക്കായാലും എനിക്ക് ക്ഷീണം അനുഭവപ്പെടാത്തത് ഇതെല്ലാം ചെയ്യുന്നതിനാലാകാം. തിരക്കിനിടയിലും പേരക്കുട്ടികള്‍ക്കൊപ്പം ചെലവിടാനുള്ള സമയവും ഞാന്‍ കണ്ടെത്താറുണ്ട്...'- മുമ്പ് ഒരു അഭിമുഖത്തില്‍ സ്റ്റാലിന്‍ പറഞ്ഞതാണിത്. 

ആരോഗ്യകാര്യങ്ങളില്‍ തല്‍പരനമായ മുഖ്യമന്ത്രി ആരോഗ്യമേഖലയിലും കാര്യമായ പ്രവര്‍ത്തനങ്ങള്‍ നട്ത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ഈ മാസം തുടക്കത്തില്‍ കൊവിഡ് കാലത്തെ സാഹചര്യം കണക്കിലെടുത്ത് വീടുകളില്‍ ചെന്ന് ചികിത്സ നടത്തുന്ന പ്രത്യേക പദ്ധതിക്ക് സ്റ്റാലിന്‍ തുടക്കം കൊടുത്തിരുന്നു. സമാനമായ കൂടുതല്‍ പദ്ധതികള്‍ സാധാരണക്കാര്‍ക്കായി കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യമാകെയും പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ പെട്രോളിന് തമിഴ്‌നാട്ടില്‍ മൂന്ന് രൂപ വെട്ടിക്കുറയ്ക്കുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. 

സ്റ്റാലിൻ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ...

Scroll to load tweet…

Also Read:- വ്യായാമത്തിനിടെ യുവതി ഫ്‌ളാറ്റില്‍ നിന്ന് വീണുമരിച്ച സംഭവം; അറിയേണ്ട ചിലത്...