ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിനിമാതാരങ്ങള്‍. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ശരീരത്തിനെ ഒരുക്കിയെടുക്കാന്‍ കഠിനമായ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം കൃത്യമായി പിന്തുടരുന്നവരാണ് ഇന്നുള്ള മിക്ക താരങ്ങളും.

അത്തരത്തിലൊരു തയ്യാറെടുപ്പിലാണ് 'ഥപ്പട്'  ഫെയിം തപ്‌സി പന്നു. ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ സിനിമാമേഖലയില്‍ തന്റേതായ സ്റ്റാമ്പ് പതിപ്പിച്ച നടിയാണ് തപ്‌സി. സിനിമാമേഖലയ്ക്കകത്ത് നിന്ന് ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്ന സെലിബ്രിറ്റികളില്‍ ഒരാള്‍ കൂടിയാണ് തപ്‌സി. 

പുതുതായി വരാനിരിക്കുന്ന 'രശ്മി റോക്കറ്റ്' എന്ന ചിത്രത്തിന് വേണ്ടി കഠിന പ്രയത്‌നത്തിലാണ് തപ്‌സിയിപ്പോള്‍. കാര്യമായ വര്‍ക്കൗട്ടിലും ഡയറ്റിലുമാണ് താരമെന്ന് അടുത്തിടെയായി പുറത്തുവന്ന ചിത്രങ്ങളും വീഡിയോകളും തന്നെ തെളിയിക്കുന്നു. 

ഇതിനിടെ വെരിക്കോസ് വെയിനിന്റെ ഭാഗമായി നടത്തിയ സര്‍ജറിയുടെ പാടുകള്‍ കാണാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് തപ്‌സി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് തപ്‌സി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 'രശ്മി റോക്കറ്റി'ന് വേണ്ടിയുള്ള പരിശീലനം തുടങ്ങുന്നതിന് ആറ് ആഴ്ച മുമ്പാണ് സര്‍ജറി നടത്തിയതെന്നും തപ്‌സി പോസ്റ്റിലൂടെ പറയുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Taapsee Pannu (@taapsee)

 

സിനിമാരംഗത്ത് നിന്നുള്‍പ്പെടെ നിരവധി പേരാണ് തപ്‌സിയുടെ ചിത്രങ്ങള്‍ക്ക് 'പോസ്റ്റീവ്' ആയ പ്രതികരണങ്ങളറിയിച്ചിരിക്കുന്നത്. ഏറെ പ്രചോദനം നല്‍കുന്നതാണ് തപ്‌സിയുടെ പ്രയത്‌നമെന്നും നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നു.

Also Read:- വര്‍ക്കൗട്ട് ചിത്രം പങ്കുവച്ച് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്; പ്രതികരണവുമായി ആരാധകര്‍...