Asianet News MalayalamAsianet News Malayalam

ഇനി ഒരു തുളളി രക്തത്തിലൂടെ അറിയാം, നിങ്ങള്‍ക്ക് ക്യാന്‍സര്‍ ഉണ്ടോയെന്ന്

ഒരു തുള്ളി രക്തം മാത്രം മതി കാന്‍സര്‍ രോഗം കണ്ടെത്താനെന്നാണ് ഗവേഷകര്‍ പറയുന്നത്. 

test can diagnose cancer with a drop of blood
Author
Thiruvananthapuram, First Published Feb 26, 2019, 7:47 PM IST

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ കാൻസർ വരാനുള്ള സാധ്യതയെന്നാണ്​ ഗവേഷണങ്ങൾ പറയുന്നത്​.

ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. തുടക്കത്തിലെ തിരിടച്ചറിയാതെ പോകുന്നതാണ് പലപ്പോഴും മരണത്തിലേയ്ക്ക് നയിക്കുന്നത്. ഇതിനൊരു വഴി കണ്ടെത്തിയിരിക്കുകയാണ് ഡച്ച് ഗവേഷകര്‍.  ഒരു തുള്ളി രക്തം മാത്രം മതി കാന്‍സര്‍ രോഗം കണ്ടെത്താനെന്നാണ് ഗവേഷകര്‍ പറയുന്നത്. ക്യാന്‍സര്‍ കണ്ടെത്താന്‍ ചെയ്യുന്ന ടെസ്റ്റുകള്‍ക്ക് മുമ്പേ തന്നെ രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ രോഗം കണ്ടെത്താം. വിവിധ തരം കാന്‍സര്‍ രോഗവളര്‍ച്ച കണ്ടെത്തുന്നതില്‍  95% കൃത്യത ഈ ടെസ്റ്റ്‌ വഴി ലഭിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios