Asianet News MalayalamAsianet News Malayalam

അത്താഴത്തിനൊപ്പം ഒരു കപ്പ് സാലഡ് കഴിക്കുന്നതിന്റെ ​ഗുണങ്ങൾ

അത്താഴത്തിനൊപ്പം ഒരു കപ്പ് സാലഡ് ഉൾപ്പെടുത്തുന്നത് എന്ത് കൊണ്ടും നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഏറ്റവും മികച്ച ഭക്ഷണമാണ് സാലഡ്. ഒരു കപ്പ് സാലഡ‍് രാത്രിയിൽ കഴിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുമെന്നാണ് വി​​ദ​ഗ്ധർ പറയുന്നത്. പച്ചക്കറികളിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിശപ്പ് കുറയ്ക്കാനും സഹായിക്കും.

The Benefits of Eating a Salad After Dinner
Author
Trivandrum, First Published Mar 7, 2019, 8:25 PM IST

പച്ചക്കറികളുടെയും ഇലക്കറികളുടെയും പഴങ്ങളുടെയുമൊക്കെ സമ്മിശ്രമായ ഒരു ‘പോഷകക്കൂട്ടായ്മ’യാണ് സാലഡ്. ഉച്ചഭക്ഷണത്തിൽ നമ്മൾ സാലഡ് ഉൾപ്പെടുത്താറുണ്ട്. ധാരാളം പോഷക​ഗുണങ്ങളുള്ള ഭക്ഷണമാണ് സാലഡ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു മിക്സ്ച്ചർ എന്ന നിലയിൽ സാലഡ് മികച്ചൊരു ഭക്ഷണം തന്നെയാണ്. 
അത്താഴത്തിൽ സാലഡ് ഉൾപ്പെടുത്താമോ എന്നതിനെ പറ്റി പലർക്കും സംശയമുണ്ടാകും.

അത്താഴത്തിനൊപ്പം ഒരു കപ്പ് സാലഡ് ഉൾപ്പെടുത്തുന്നത് എന്ത് കൊണ്ടും നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഏറ്റവും മികച്ച ഭക്ഷണമാണ് സാലഡ്. ഒരു കപ്പ് സാലഡ‍് രാത്രിയിൽ കഴിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുമെന്നാണ് വി​​ദ​ഗ്ധർ പറയുന്നത്. പച്ചക്കറികളിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിശപ്പ് കുറയ്ക്കാനും സഹായിക്കും. വയറ് നിറഞ്ഞതായി തോന്നിക്കുകയും ചെയ്യും.

The Benefits of Eating a Salad After Dinner

സാലഡിലെ വിഭവങ്ങൾ (പച്ചക്കറികളും ഇലക്കറികളും) ഓരോ ദിവസവും മാറിമാറി ചേർക്കുന്നതാണ് നല്ലത്. ഒരേ തരം വസ്തുക്കൾ കഴിക്കുന്നതിലെ വിരസത ഒഴിവാക്കാൻ ഇതു സഹായിക്കും. വേനൽക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാൻ ഏറെ സഹായകരമാണ്. 

വിവിധ തരം സാലഡുകൾ ഇന്നുണ്ട്. സ്വീറ്റ് സാലഡ്, ഗ്രീൻ സാലഡ്, വെജിറ്റബിൾ സാലഡ് ഇങ്ങനെ നിരവധി സാലഡുകളുണ്ട്. ഭക്ഷണശീലങ്ങളിൽ കുറഞ്ഞ ചെലവിൽ കൂടുതൽ അളവിൽ മികച്ച ആരോഗ്യം നൽകുന്ന പോഷകസമ്പന്നമായ സാലഡുകൾ പെട്ടെന്നു തന്നെ ഉണ്ടാക്കിയെടുക്കാം. ധാരാളം പോഷകങ്ങളും നാരുകളും ജലാംശവും ശരീരത്തിലെത്തുന്നതുമൂലം സാലഡ് ഒരു ഉത്തമവിഭവമാണ്. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സാലഡ് കഴിക്കുന്നത് ​ഗുണം ചെയ്യും. 

The Benefits of Eating a Salad After Dinner

അധികം കാലറികൾ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ മറ്റൊരു പ്രത്യേകതയാണ്. വേവിക്കാത്തതിനാലും സംസ്കരിക്കാത്തതിനാലും ഇവയിലെ പോഷകങ്ങൾ, ജീവകങ്ങൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ മൂല്യം നഷ്ടപ്പെടുന്നില്ല. നാരുകളുടെ സ്വാഭാവിക ഗുണത്തിനും മാറ്റം വരുന്നില്ല. 

കൊഴുപ്പിന്റെ ആഗിരണം കുറയ്ക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്നില്ല എന്നതും മെച്ചമാണ്. സാലഡ് കഴിക്കുന്നതുമൂലം കാലറിയുടെ അളവിൽ  കാര്യമായ വ്യതിയാനമേ ഉണ്ടാകുന്നില്ല. ഒരു  കപ്പ് സാലഡിൽ  ഏതാണ്ട് 50 കാലറിയിൽ കുറവ് ഊർജമേ ഉണ്ടാകുന്നുള്ളൂ. 

Follow Us:
Download App:
  • android
  • ios