Asianet News MalayalamAsianet News Malayalam

ഉയർന്ന കൊളസ്ട്രോൾ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ഉയര്‍ന്ന കൊളസ്ട്രോള്‍. ഉയർന്ന കൊളസ്ട്രോൾ ധമനികളുടെ സങ്കോചത്തിനും രക്തസമ്മർദ്ദം ഉയർത്തുന്നതിനും ശരിയായ രക്തചംക്രമണത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു.

the warning signs of high cholesterol
Author
Trivandrum, First Published Sep 26, 2021, 8:39 PM IST

നമ്മുടെ ശരീരത്തിന്റെ നിലനിൽപ്പിനായി അവശ്യം വേണ്ട ഒരു ഘടകമാണ് കൊളസ്ട്രോള്‍ (cholesterol). എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങളും(lifestyle) തെറ്റായ ഭക്ഷണശീലങ്ങലും വ്യായാമമില്ലായ്മയുമൊക്കെ(lack of exercise) ഉണ്ടാകുന്നതോടെ ‘കൊളസ്ട്രോള്‍’ വില്ലനാകുകയാണ് ചെയ്യുന്നത്. ഉയർന്ന കൊളസ്ട്രോൾ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. 

ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ഉയര്‍ന്ന കൊളസ്ട്രോള്‍. ഉയർന്ന കൊളസ്ട്രോൾ ധമനികളുടെ സങ്കോചത്തിനും രക്തസമ്മർദ്ദം ഉയർത്തുന്നതിനും ശരിയായ രക്തചംക്രമണത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു.

ഉയർന്ന കൊളസ്ട്രോൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും അത് പലപ്പോഴും ലക്ഷണങ്ങളും കാണിക്കാറുമില്ല. ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ ചർമ്മത്തിൽ ചില ലക്ഷണങ്ങൾ പ്രകടമാകാമെന്നാണ് 'അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി അസോസിയേഷൻ' വ്യക്തമാക്കുന്നത്.

ഉയർന്ന കൊളസ്ട്രോൾ തുടക്കത്തിലെ ശ്രദ്ധിച്ചില്ലെങ്കിൽ ധമനികളിൽ തടസ്സം സൃഷ്ടിക്കുകയും അതുവഴി ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കൈമുട്ട്, കാൽമുട്ട്, കൈ, കാലുകൾ, അല്ലെങ്കിൽ ചിലപ്പോൾ മൂക്കിന് ചുറ്റും ചെറിയ, മൃദുവായ, മഞ്ഞ അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള മുഴകൾ ഉണ്ടാകാറുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

ചിലത് സാധാരണ മുഖക്കുരു പോലെയാകും വരിക. ഇവ യഥാർത്ഥത്തിൽ ഉയർന്ന കൊളസ്ട്രോളിന്റെയോ പാൻക്രിയാറ്റിസിന്റെ ലക്ഷണമോ ആകാം. ഇവയിൽ ചിലത് വളരെ വലുതായിരിക്കാം. പലപ്പോഴും വേദനയില്ലാതെ, ശരീരത്തിന്റെ ഏത് ഭാഗത്തും ഇവ വികസിക്കാം.

മലബന്ധം തടയാൻ സഹായിക്കുന്ന രണ്ട് ഹെൽത്തി ജ്യൂസുകൾ

 


 

Follow Us:
Download App:
  • android
  • ios