45 നും 69നും ഇടയില്‍ പ്രായമുളളവരിലാണ് പഠനം നടത്തിയത്. എട്ട് വര്‍ഷത്തിനിടയിലെ അവരുടെ പല്ല് നഷ്ടപ്പെട്ടതും ഹൃദയത്തിന്‍റെ ആരോഗ്യവും പഠന വിധോയമാക്കിയാണ് ഇക്കാര്യം കണ്ടെത്തിയത്. 

പല്ലിന്‍റെ ആരോഗ്യം ഹൃദയത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല്ല് നഷ്ടപ്പെടുന്നത് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. മധ്യവയസ്സില്‍ രണ്ടില്‍ കൂടുതല്‍ പല്ല് നഷ്ടപ്പെടുന്നതാണ് ഹൃദ്രോഗത്തിന് 25 ശതമാനം സാധ്യത കൂട്ടുന്നതെന്ന് അമേരിക്ക കേന്ദ്രീകരിച്ച് പഠനം നടത്തിയ സംഘത്തിന്‍റെ റിപ്പോര്‍ട്ടുകളും പറയുന്നുണ്ട്.

45 നും 69നും ഇടയില്‍ പ്രായമുളളവരിലാണ് പഠനം നടത്തിയത്. എട്ട് വര്‍ഷത്തിനിടയിലെ അവരുടെ പല്ല് നഷ്ടപ്പെട്ടതും ഹൃദയത്തിന്‍റെ ആരോഗ്യവും പഠന വിധോയമാക്കിയാണ് ഇക്കാര്യം കണ്ടെത്തിയത്. രണ്ടോ അതിലധികമോ പല്ല് നഷ്ടപ്പെട്ട ഇവരില്‍ ഹൃദ്രോഗത്തിന് 23 ശതമാനം സാധ്യതയാണ് പഠനം കണ്ടെത്തിയത്.