Asianet News MalayalamAsianet News Malayalam

കുടൽ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വർദ്ധന ; കാരണങ്ങൾ ഇവ

മിലാൻ സർവകലാശാലയിലെ (ഇറ്റലി) മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് എപ്പിഡെമിയോളജി പ്രൊഫ. കാർലോ ലാ വെച്ചിയയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

these are the two reasons for rising death rates from bowel cancer among young adults
Author
First Published Jan 31, 2024, 12:43 PM IST

യുകെയിൽ  25നും 49നും ഇടയിൽ പ്രായമുള്ളവരിൽ ‌കുടൽ ക്യാൻസർ വർദ്ധിക്കുന്നതായി ​പഠന റിപ്പോർട്ട്. അമിതഭാരവും പൊണ്ണത്തടിയുമാണ് കുടൽ ക്യാൻസർ പിടിപെടുന്നതിന്റെ പ്രധാന രണ്ട് കാരണങ്ങളെന്നും ​ഗവേഷകർ പറയുന്നു. പ്രമുഖ കാൻസർ ജേണലായ അന്നൽസ് ഓഫ് ഓങ്കോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു. ചെറുപ്പക്കാർക്കിടയിൽ ഇതാദ്യമായാണ് കുടൽ കാൻസർ മരണനിരക്ക് വർദ്ധിക്കുന്നത്. 

മിലാൻ സർവകലാശാലയിലെ (ഇറ്റലി) മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് എപ്പിഡെമിയോളജി പ്രൊഫ. കാർലോ ലാ വെച്ചിയയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ' യുവാക്കൾക്കിടയിൽ കുടൽ ക്യാൻസർ നിരക്ക് വർദ്ധിക്കുന്നതിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ അമിതഭാരം, പൊണ്ണത്തടി, ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ്, പ്രമേഹം തുടങ്ങിയ ആരോഗ്യാവസ്ഥകൾ എന്നിവയാണ്...' -  പ്രൊഫ. ലാ വെച്ചിയ പറഞ്ഞു.

മദ്യപാനം നേരത്തെയുള്ള കുടൽ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ മദ്യ ഉപഭോഗത്തിൽ കുറവുണ്ടായ രാജ്യങ്ങളും ഫ്രാൻസിലും ഇറ്റലിയിലും ഈ കാൻസർ മൂലമുള്ള മരണനിരക്കിൽ ഇത്രയധികം വർധനവ് ഉണ്ടായിട്ടില്ല. പ്രായമായവരിൽ കണ്ടുവരുന്ന കുടൽ കാൻസറിനെ അപേക്ഷിച്ച് യുവാക്കളിൽ കണ്ട് വരുന്ന ആദ്യകാല കുടൽ അർബുദം കൂടുതൽ അപകടകാരിയാണ്. അതിന് അതിജീവന നിരക്ക് കുറവാണെന്നും ​ഗവേഷകർ പറയുന്നു.

മെച്ചപ്പെട്ട രോഗനിർണ്ണയത്തിലൂടെയും ചികിത്സയിലൂടെയും രോ​ഗം ഭേദമാക്കാനാകും. രോ​ഗം നേരത്തെ കണ്ടെത്തുന്നത്  അപകടനില കുറയ്ക്കാൻ സഹായിക്കും. ഓരോ മൂന്നോ വർഷം കൂടുമ്പോൾ കൊളോനോസ്കോപ്പി പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. മലാശയത്തിലെ രക്തസ്രാവം പലപ്പോഴും കുടൽ കാൻസറിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

കുടൽ ക്യാൻസർ ലക്ഷണങ്ങൾ...

സ്ഥിരമായി വയറുവേദന അനുഭവപ്പെടുക. 
ബലഹീനത അല്ലെങ്കിൽ ക്ഷീണം തോന്നുക.
പെട്ടെന്ന് ഭാരം കുറയുക.
മലാശയ രക്തസ്രാവം 
മലത്തിൽ രക്തം കാണുക.

ലിവർ ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios