നാരുകൾ, ഇരുമ്പ്, കാൽസ്യം, വിറ്റാമിനുകൾ സി, എ എന്നിവയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ആന്റിഓക്‌സിഡന്റുകളാലും വൈറ്റമിൻ സിയുടെ ഉയർന്ന ഉള്ളടക്കത്താലും സമ്പന്നമായതിനാൽ രാവിലെ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. 

നമ്മളിൽ ഭൂരിഭാഗം പേരും നമ്മുടെ ദിവസം ആരംഭിക്കുന്നത് ഇളം ചൂടു വെള്ളം കുടിച്ച് കൊണ്ടാകും. ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ ഒരു പവർ ഡ്രിങ്ക് ആയി ഒരു ഗ്ലാസ് സാധാരണ വെള്ളം എന്ന് തന്നെ പറയാം.

രാവിലെ ആരോഗ്യകരമായ പാനീയങ്ങൾ കഴിക്കുന്നത്, പ്രത്യേകിച്ച് വെരും വയറ്റിൽ, വിഷവസ്തുക്കളെ പുറന്തള്ളാനും മെച്ചപ്പെട്ട ദഹനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. അതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ജീരക വെള്ളം...

ജീരക വെള്ളം രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഹെൽത്ത്‌ലൈൻ പറയുന്നതനുസരിച്ച് ജീരകം കരളിൽ നിന്ന് പിത്തരസം പുറത്തുവിടുന്നതും വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ കുടലിലെ കൊഴുപ്പുകളും ചില പോഷകങ്ങളും ദഹിപ്പിക്കാൻ പിത്തരസം സഹായിക്കുന്നു. ദഹന പ്രോട്ടീനുകളുടെ പ്രവർത്തനം വർദ്ധിപ്പിച്ച് ജീരകം ദഹനത്തെ സഹായിക്കുന്നു.

നെല്ലിക്ക വെള്ളം...

നാരുകൾ, ഇരുമ്പ്, കാൽസ്യം, വിറ്റാമിനുകൾ സി, എ എന്നിവയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ആന്റിഓക്‌സിഡന്റുകളാലും വൈറ്റമിൻ സിയുടെ ഉയർന്ന ഉള്ളടക്കത്താലും സമ്പന്നമായതിനാൽ രാവിലെ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കുന്നു. മാത്രമല്ല, ഉയർന്ന ഫൈബറും ടാനിക് ആസിഡും ശരീരവണ്ണം, മലബന്ധം എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കും.

ചെറുനാരങ്ങയും തേനും വെള്ളവും...

മലബന്ധം ഇല്ലാതാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു പാനീയമാണ് നാരങ്ങയും തേൻ വെള്ളവും. വൻകുടൽ ശുദ്ധീകരിക്കാനും ദഹിക്കാത്ത ഭക്ഷണവും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളും നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. 

കറുവപ്പട്ട വെള്ളം...

കറുവാപ്പട്ട വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുന്നത് ആരോ​ഗ്യത്തിന് നല്ലതമാണ്. നിരവധി പഠനങ്ങൾ അനുസരിച്ച്, തേൻ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. അതേസമയം, കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ഉപാപചയ പ്രവർത്തനത്തിൽ നല്ല സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.

തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം കോഫി കൊണ്ടുള്ള ഈ ഹെയർ പാക്കുകള്‍...