ഈ 10 ഭക്ഷണങ്ങൾ ശ്വാസകോശത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും
വായുമലിനീകരണം ശ്വാസകോശാരോഗ്യത്തെ ബാധിക്കും. മലിനമായ വായു ശ്വസിക്കുമ്പോൾ, കണികകളും രാസവസ്തുക്കളും ശ്വസനവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യും. ഇത് ആസ്ത്മ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ശ്വാസകോശ അർബുദം തുടങ്ങി വിവിധ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.

ദില്ലിയിൽ അന്തരീക്ഷ വായുമലിനീകരണം രൂക്ഷമായിരിക്കുകയാണ്. ശ്വസിക്കാൻ ബുദ്ധിമുട്ട്, തലവേദന, തൊണ്ട വേദന, മൂക്കടപ്പ് തുടങ്ങി നിരവധി പ്രശ്നങ്ങളാണ് പലരും നേരിടുന്നത്. വായു മലിനീകരണം പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഹാനികരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
വായുമലിനീകരണം ശ്വാസകോശാരോഗ്യത്തെ ബാധിക്കും. മലിനമായ വായു ശ്വസിക്കുമ്പോൾ, കണികകളും രാസവസ്തുക്കളും ശ്വസനവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യും. ഇത് ആസ്ത്മ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ശ്വാസകോശ അർബുദം തുടങ്ങി വിവിധ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ശ്വാസകോശാരോഗ്യത്തിന് ഗുണം ചെയ്യും.
ശ്വാസകോശാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ....
ഒന്ന്...
വൈറ്റമിൻ സി, ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പന്നമായ പച്ചക്കറികൾ മലിനീകരണം മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കും.
രണ്ട്...
വിവിധകരം ബെറിപ്പഴങ്ങളാണ് ശ്വാസകോശാരോഗ്യത്തിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണം. സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ സരസഫലങ്ങളിൽ ഉയർന്ന ആന്റിഓക്‌സിഡന്റുകളുടെ ഉള്ളടക്കം ശ്വാസകോശത്തിലെ വീക്കവും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും.
മൂന്ന്...
ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയ വെളുത്തുള്ളി, അണുബാധകളുടെയും വീക്കത്തിന്റെയും അപകടസാധ്യത കുറയ്ക്കുന്നതിലൂടെ ശ്വാസകോശാരോഗ്യത്തെ പിന്തുണയ്ക്കും.
നാല്...
മഞ്ഞളാണ് ശ്വാസകോശാരോഗ്യത്തിന് ഗുണം ചെയ്യുന്ന മറ്റൊരു ഭക്ഷണം. കുർക്കുമിൻ എന്ന സജീവ സംയുക്തം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞളിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് മലിനീകരണത്തിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കും.
അഞ്ച്...
ഇഞ്ചിയിൽ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട്. ഇത് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ മലിനീകരണം മൂലമുണ്ടാകുന്ന ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാൻ സഹായിച്ചേക്കാം.
ആറ്...
ആന്റിഓക്‌സിഡന്റുകളുള്ള ഗ്രീൻ ടീ വീക്കം കുറയ്ക്കുകയും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഗ്രീൻ ടീ ഉപഭോഗം ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഗ്രീൻ ടീയുടെ രണ്ട് സജീവ ഘടകങ്ങളായ തിയാബ്രോണിൻ, -എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (EGCG) എന്നിവയാണ് ശ്വാസകോശാരോഗ്യത്തിന് ഗുണം ചെയ്യുന്നത്.
ഏഴ്...
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടങ്ങളാണ്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശ്വാസകോശ സംബന്ധമായ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
എട്ട്...
ബദാം, വാൽനട്ട് എന്നിവയുൾപ്പെടെയുള്ള നട്സുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. അവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. മാത്രമല്ല ശ്വസനവ്യവസ്ഥയുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും.
ഒൻപത്...
സാൽമൺ, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്,. ഇത് വായു മലിനീകരണം മൂലമുണ്ടാകുന്ന ശ്വാസകോശ വീക്കത്തിൽ നിന്ന് സംരക്ഷണം നൽകും.
പത്ത്...
ആപ്പിളിൽ ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശാരോഗ്യം വർദ്ധിപ്പിക്കുകയും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
Read more മത്തങ്ങ വിത്തിന്റെ ചില ആരോഗ്യഗുണങ്ങളറിയാം