'ഉയർന്ന കൊളസ്ട്രോൾ ഉള്ള രോഗികളെ ചികിത്സിക്കുന്ന ഒരു കാർഡിയോളജിസ്റ്റ് എന്ന നിലയിൽ ഞാൻ എല്ലായ്പ്പോഴും ഭക്ഷണത്തെ മരുന്നായി ആദ്യം ഉപയോഗിക്കാൻ ശ്രമിക്കുന്നു. ഉയർന്ന കൊളസ്ട്രോളിനുള്ള ഏറ്റവും മോശമായ നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം...' - സ്റ്റെപ്പ് വൺ ഫുഡ്‌സിന്റെ സ്ഥാപകയും കാർഡിയോളജിസ്റ്റുമായ ഡോ. എലിസബത്ത് ക്ലോഡാസ് പറഞ്ഞു.

കൊളസ്‌ട്രോൾ അളവുകൾ വലിയ തോതിൽ കൂടുന്നത് ഭാവിയിൽ വിവിധ രോഗങ്ങൾക്കും കാരണമാകും. അതിനാൽ മോശം കൊളസ്ട്രോൾ അടിഞ്ഞ് കൂടാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. കൊളസ്ട്രോൾ നിയന്ത്രിക്കാൻ ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയാണ് ആദ്യം വേണ്ടത്. എന്നിട്ടും കൊളസ്‌ട്രോൾ നിയന്ത്രണത്തിലായില്ലെങ്കിൽ മരുന്ന് ചികിത്സ വേണ്ടിവരും.

എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) കൊളസ്ട്രോൾ ധമനികളിൽ അടിഞ്ഞുകൂടുകയും തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടയുകയും ചെയ്യുന്ന ഫലകം രൂപപ്പെടുകയും ചെയ്യുന്നു. 'ഉയർന്ന കൊളസ്ട്രോൾ ഉള്ള രോഗികളെ ചികിത്സിക്കുന്ന ഒരു കാർഡിയോളജിസ്റ്റ് എന്ന നിലയിൽ ഞാൻ എല്ലായ്പ്പോഴും ഭക്ഷണത്തെ മരുന്നായി ആദ്യം ഉപയോഗിക്കാൻ ശ്രമിക്കുന്നു. ഉയർന്ന കൊളസ്ട്രോളിനുള്ള ഏറ്റവും മോശമായ നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം...'- സ്റ്റെപ്പ് വൺ ഫുഡ്‌സിന്റെ സ്ഥാപകയും കാർഡിയോളജിസ്റ്റുമായ ഡോ. എലിസബത്ത് ക്ലോഡാസ് പറഞ്ഞു.

റെഡ് മീറ്റ്...

റെഡ് മീറ്റിൽ ധാരാളം പ്രോട്ടീനും ഇരുമ്പും സൂക്ഷ്മ പോഷകങ്ങളുമുണ്ട്. വൈറ്റമിൻ ബി3, ബി6, ബി12, തയാമിൻ, വൈറ്റമിൻ ബി2, ഫോസ്ഫറസ് തുടങ്ങിയവയുമുണ്ട്. പൂരിത കൊഴുപ്പ് കൂടുതലായതിനാൽ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം പെട്ടെന്ന് കൂടാൻ കാരണമാകും. ഇത് ജീവിതശൈലീ രോഗങ്ങളിലേക്കു നയിക്കാം. സ്ട്രോക്കിനു വരെ ഇത് കാരണമാകാം. ‌‌റെഡ് മീറ്റിന്റെ പ്രോസസ്ഡ് രൂപങ്ങളായ ബേക്കൺ, സോസേജ്, ഹോട്ട് ഡോഗ് ഇവ കഴിയുന്നത്ര കുറയ്ക്കണം. 

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ...

പൂരിത അല്ലെങ്കിൽ ട്രാൻസ് ഫാറ്റുകളും കൊളസ്‌ട്രോളും ഭക്ഷണത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിനാൽ വറുത്ത ഭക്ഷണം സാധാരണയായി കലോറിയുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഫ്രൈഡ് വിഭവങ്ങൾ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. വയറ്റിൽ പെപ്റ്റിക് അൾസർ ഉണ്ടാകാനും വറുത്ത ഭക്ഷണങ്ങൾ കാരണമാകാം. പൈലോറി എന്ന ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നത്. 

പ്രോസസ്ഡ് മീറ്റ്...

പ്രോസസ്ഡ് മീറ്റ് കഴിക്കുന്നവരിൽ ​ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ കണ്ടുവരുന്നതായാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ക്യാൻസറിന് പ്രധാന കാരണമാകും. ഇറച്ചിയുടെ അമിത ഉപയോഗം വൻ‌കുടലിൽ ക്യാൻസറിന് കാരണമാകും എന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. സംസ്കരിച്ച മാംസത്തിൽ സോഡിയം, പൂരിത കൊഴുപ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്.

ബേക്ക് ചെയ്ത ഭക്ഷണങ്ങൾ...

കുക്കികൾ, കേക്കുകൾ, പേസ്ട്രികൾ എന്നിവയിൽ പലപ്പോഴും കലോറിയും കുറഞ്ഞ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, കൂടാതെ വലിയ അളവിൽ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഉയർന്ന കൊളസ്ട്രോളിന് കാരണമാകും.

പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നാല് പഴങ്ങള്‍...