തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാൻ അടുക്കളയിലുള്ള ഈ നാല് ചേരുവകൾ ഉപയോഗിക്കാം
മഞ്ഞൾ ചർമ്മത്തെ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു. മഞ്ഞളില്‍ ആന്റിബാക്ടീരിയല്‍, ആന്റിഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുഖക്കുരു, കറുത്തപാടുകള്‍ എന്നീ പ്രശ്‌നങ്ങള്‍ അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനും ഇത് സഹായിക്കും.

ചർമ്മ സംരക്ഷണത്തിനായുള്ള നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്. അവ വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മളിലൽ അധികം പേരും. പ്രകൃതിദത്തമായ ചില ചേരുവകൾ ഉപയോഗിച്ച് തന്നെ ചർമ്മത്തെ സംരക്ഷിക്കാനാകും. നല്ല തിളക്കവും യുവത്വവും തുളമ്പുന്ന ചർമ്മം സ്വന്തമാക്കാൻ ഉപയോഗിക്കാം ചില പ്രതിവിധികൾ...
മഞ്ഞൾ...
മഞ്ഞൾ ചർമ്മത്തെ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു. മഞ്ഞളിൽ ആന്റിബാക്ടീരിയൽ, ആന്റിഇൻഫ്‌ളമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ മുഖക്കുരു, കറുത്തപാടുകൾ എന്നീ പ്രശ്‌നങ്ങൾ അകറ്റാനും ചർമ്മത്തിന് നല്ല നിറം നൽകാനും ഇത് സഹായിക്കും.
തൈര്...
തൈരിൽ ലാക്റ്റിക് ആസിഡ് (എഎച്ച്‌എ) അടങ്ങിയിട്ടുണ്ട്. ഇത് പോഷകങ്ങളും വിറ്റാമിനുകളും ചേർന്ന് നിർജ്ജീവമായ ചർമ്മകോശങ്ങളെ പുറംതള്ളുകയും ചർമ്മത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. വിറ്റാമിൻ ബി 5 ന്റെ സാന്നിദ്ധ്യം കറുത്ത പാടുകൾ മായ്‌ക്കാനും മുഖത്തിന് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു. ചർമ്മത്തിൽ നിന്നും ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് നീക്കാനും ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ചർമ്മത്തിന് നല്ല തിളക്കവും യുവത്വവും നൽകാൻ തൈര് സഹായിക്കുന്നുണ്ട്.
ആര്യവേപ്പില...
ചർമ്മം, മുഖക്കുരു, തിണർപ്പ് എന്നിവ സുഖപ്പെടുത്തുന്നതിന് മികച്ചൊരു പ്രതിവിധിയാണ് ആര്യവേപ്പ്. ഇത് ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം വർദ്ധിപ്പിച്ച് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നു. വേപ്പിലയുടെ ആന്റി ബാക്ടീരിയൽ സ്വഭാവം ചർമ്മത്തിലെ അണുബാധകളെ തടയുന്നു.
കറ്റാർവാഴ....
ചർമ്മത്തെ നല്ലപോലെ സോഫ്റ്റാക്കി നിലനിർത്താനും ചർമ്മത്തിന്റെ മോയ്‌സ്ച്വർ കണ്ടന്റ് നിലനിർത്താനും ചർമ്മത്തിന് തിളക്കം നൽകാനും കറ്റാർവാഴ സഹായകമാണ്. കറ്റാർവാഴയിൽ അലോയിൻ എന്നറിയപ്പെടുന്നപ്രകൃതിദത്തവുമായ ഡിപിഗ്മെന്റേഷൻ സംയുക്തം അടങ്ങിയിരിക്കുന്നു. ഈ സംയുക്തം കറുത്ത പാടുകൾ, പാടുകൾ എന്നിവ ഇല്ലാതാക്കുകയും ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ചെറു ചൂടുള്ള നാരങ്ങ വെള്ളം കുടിക്കൂ, ഗുണങ്ങൾ ചെറുതൊന്നുമല്ല