Asianet News MalayalamAsianet News Malayalam

മലബന്ധം ഉണ്ടാക്കുന്ന ഏഴ് ഭക്ഷണങ്ങൾ

വറുത്തതും ഫാസ്റ്റ് ഫുഡും കുറഞ്ഞ നാരുകളും കൊഴുപ്പുമുള്ള ഭക്ഷണങ്ങൾ  മലബന്ധത്തിന് കാരണമാകുന്നു. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും മലബന്ധത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
 

these seven foods can cause constipation
Author
First Published Dec 11, 2023, 3:18 PM IST

പലരേയും അലട്ടുന്ന പ്രശ്‌നമാണ് മലബന്ധം എന്നത്. പല കാരണങ്ങളഅ‍ കൊണ്ട് മലബന്ധ പ്രശ്നം ഉണ്ടാകാം. വെള്ളത്തിന്റെയും നാരുകളുള്ള ഭക്ഷണത്തിന്റെയും കുറവ്, രോഗങ്ങൾ, ദഹന പ്രശ്‌നം, ചില മരുന്നുകളുടെ ഉപയോ​ഗം, സ്‌ട്രെസ് പോലുള്ള എല്ലാം തന്നെ മലബന്ധ പ്രശ്നം ഉണ്ടാക്കാം. പ്രോബയോട്ടിക്സ്, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, നാരുകൾ കൂടുതലുള്ള പഴങ്ങൾ, മറ്റ് പല ഭക്ഷണങ്ങളും മലബന്ധ പ്രശ്നം ലഘൂകരിക്കാനും തടയാനും സഹായിക്കും. മലബന്ധത്തിന് കാരണമായേക്കാവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

മദ്യം മലബന്ധത്തിന് കാരണമാകും. ഇത് ബാക്ടീരിയയുടെ അമിതവളർച്ചയ്ക്ക് കാരണമായേക്കാം അല്ലെങ്കിൽ മലബന്ധം ഉൾപ്പെടുന്ന IBD ലക്ഷണങ്ങൾ വഷളാക്കിയേക്കാം. ഉയർന്ന ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ മലബന്ധത്തിനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാം. 

രണ്ട്...

അമിതമായി പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് മലബന്ധത്തിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പാൽ ഉൽപന്നങ്ങളിൽ ലാക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങളുണ്ടാക്കാം. ഇത്‌ അമിതവണ്ണത്തിനും കാരണമാകും. 

മൂന്ന്...

വറുത്തതും ഫാസ്റ്റ് ഫുഡും കുറഞ്ഞ നാരുകളും കൊഴുപ്പുമുള്ള ഭക്ഷണങ്ങൾ  മലബന്ധത്തിന് കാരണമാകുന്നു. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും മലബന്ധത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

നാല്...

സ്ഥിരമായി മലബന്ധ പ്രശ്നമുള്ള ആളുകൾ വറുത്ത ഭക്ഷണങ്ങൾ, സംസ്കരിച്ച മാംസം, കൊഴുപ്പ് കൂടുതലുള്ള മറ്റ് ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. കൂടാതെ, ഇത് കൊളസ്ട്രോൾ, പൊണ്ണത്തടി പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാം.

അഞ്ച്...

മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. പക്ഷേ അവയിൽ നാരുകൾ വളരെ കുറവാണ്. ഇത് മലബന്ധ പ്രശ്നം ഉണ്ടാക്കാം. 

ആറ്...

ചുവന്ന മാംസം പതിവായി കഴിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കും. ഉയർന്ന കൊഴുപ്പും നാരുകളും കുറവായതിനാൽ ചുവന്ന മാംസം അമിതമായി കഴിക്കുന്നത് മലബന്ധം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. 

ഏഴ്...‌‌‌

സംസ്കരിച്ച ധാന്യങ്ങളും അവയുടെ ഉൽപ്പന്നങ്ങളായ വെളുത്ത അരി, വെളുത്ത പാസ്ത അല്ലെങ്കിൽ വെളുത്ത ബ്രെഡ് എന്നിവ മലബന്ധത്തിലേക്ക് നയിക്കും. 

ഈ ഭക്ഷണം കഴിക്കൂ, സ്തനാർബുദ സാധ്യത കുറയ്ക്കും

 

Latest Videos
Follow Us:
Download App:
  • android
  • ios