പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്. എന്നാല്‍ മിക്കയാളുകളിലും വിറ്റാമിനുകളുടെ കുറവ് കൊണ്ടാകാം ഇത്തരത്തില്‍ ക്ഷീണം ഉണ്ടാകുന്നത്. 

എപ്പോഴും ക്ഷീണം തോന്നുന്നുണ്ടോ? ക്ഷീണം പല കാരണം കൊണ്ടും തോന്നാം. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്. എന്നാല്‍ മിക്കയാളുകളിലും വിറ്റാമിനുകളുടെ കുറവ് കൊണ്ടാകാം ഇത്തരത്തില്‍ ക്ഷീണം ഉണ്ടാകുന്നത്. അത്തരത്തില്‍ വിറ്റാമിനുകളുടെ കുറവ് മൂലം ക്ഷീണം അനുഭവിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍, താഴെ പറയുന്ന വിറ്റാമിനുകള്‍ ഡയറ്റില്‍ ഉറപ്പായും ഉള്‍പ്പെടുത്തുക. 

1. വിറ്റാമിന്‍ സി

നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ സി പ്രധാനമാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. വിറ്റാമിന്‍ സിയുടെ കുറവ് മൂലം ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാം. കൂടാതെ വിറ്റാമിന്‍ സിയുടെ കുറവു മൂലും രോഗ പ്രതിരോധശേഷി ദുര്‍ബലപ്പെടാനും, എപ്പോഴും തുമ്മലും ജലദോഷവും അനുഭവപ്പെടാനും കാരണമാകും.

ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെല്‍ പെപ്പര്‍, തക്കാളി, പേരയ്ക്ക, ചീര, പൈനാപ്പിള്‍ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.

2. വിറ്റാമിന്‍ ഡി 

സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. അമിതമായ ക്ഷീണം, എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍.

സൂര്യപ്രകാശത്തില്‍ നിന്നു മാത്രമല്ല, ചില ഭക്ഷണങ്ങളിലൂടെയും വിറ്റാമിന്‍ ഡി നമുക്ക് ലഭിക്കും. പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, സാൽമൺ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പയർ വർഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. 

Also Read: പ്രമേഹ രോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പഴങ്ങള്‍...

youtubevideo