Asianet News MalayalamAsianet News Malayalam

'കുട്ടികളിലെ സംസാരതാമസവും സ്വഭാവ പ്രശ്നങ്ങളും'; മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുട്ടികളുടെ മാനസികവളർച്ചയെ ബാധിക്കുന്ന ജനിതക - ജീവശാസ്ത്ര ഘടകങ്ങളും രോഗങ്ങളുമുണ്ട്. ഇവ കുട്ടികളുടെ സംസാരത്തേയും സ്വഭാവത്തേയും പ്രതികൂലമായി ബാധിക്കുന്നതിനും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമായേക്കാം.

Things parents need to know about Speech and behavioral problems in children
Author
Trivandrum, First Published Jul 30, 2021, 6:14 AM IST

ഈ ലോക്ക്ഡൗൺ കാലയളവിൽ കുട്ടികളിലെ ആശയവിനിമയ- സ്വഭാവ സംബന്ധമായ പ്രശ്നങ്ങൾ കൂടിവരികയാണ്. പ്രത്യേകിച്ച് അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് ഇവ കൂടുതലും കണ്ടുവരുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു ശിശുരോഗ വിദഗ്ധരും സമാനമായ പ്രവണതകളാണ് ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ കൂടിവരുന്നത്?.

കുട്ടികളുടെ മാനസികവളർച്ചയെ ബാധിക്കുന്ന ജനിതക - ജീവശാസ്ത്ര ഘടകങ്ങളും രോഗങ്ങളുമുണ്ട്. ഇവ കുട്ടികളുടെ സംസാരത്തേയും സ്വഭാവത്തേയും പ്രതികൂലമായി ബാധിക്കുന്നതിനും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമായേക്കാം.
 
എന്നാൽ ഇതിനുമുപരിയായി വീട്ടിലെ സാമൂഹിക ഇടപെടലുകളുടെ അഭാവം ഈ പ്രശ്നങ്ങളുടെ ആക്കം കൂട്ടും. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒന്നര വർഷമായി വീട്ടിനുള്ളിലാക്കപ്പെട്ട കുട്ടികൾക്ക് സമപ്രായക്കാരുമായും വീടിനു പുറത്തുള്ളവരുമായും സാമൂഹിക ഇടപെടലുകൾക്കുള്ള അവസരം അപൂർവ്വമായാണ് ലഭിക്കുന്നത്. അതിനാൽ വീട്ടിലുള്ള പൊതുവായ ഇടപെടൽ മാത്രമാണ് കുട്ടികൾക്ക് സാമൂഹിക ആശയവിനിമയത്തിനുള്ള ഏക അവസരം.

പല വീടുകളിലും കുട്ടികൾക്ക് ഈ അവസരം വിരളമായാണ് ലഭിക്കുന്നത്. മാതാപിതാക്കൾ പലപ്പോഴും വീട്ടിലിരുന്ന് (വർക്ക് ഫ്രം ഹോം ) സമയബന്ധിതമായ ജോലികൾ പൂർത്തിയാക്കേണ്ടതും ഇതിന്റെ ഭാഗമായ കോളുകൾ അറ്റൻഡ് ചെയ്യേണ്ടിയും വരുന്നു. മിക്ക കുടുംബങ്ങളും അണുകുടുംബങ്ങളാകയാൽ മാതാപിതാക്കളും കുട്ടി കളും മാത്രമാണ് വീട്ടിലുണ്ടാകുക. അതിനാൽ കുട്ടികൾ ജോലി തടസ്സപ്പെടുത്താതിരിക്കാനായി ടാബ്-ഫോൺ-ടെലിവിഷൻ (സീൻ ടൈം) എന്നിവ മാതാപിതാക്കൾ നൽകുന്നു.

വിവിധ ഐടി കമ്പനികളിൽ ജോലിചെയ്യുന്ന മാതാപിക്കൾക്കുള്ള സമ്മർദ്ധം ഏറെ യാണ്. എന്നാൽ പോലും മൂന്നു വയസ്സിനു താഴെയുള്ള കുഞ്ഞിന് ശ്രീൻ ടൈം നൽകി ഇരുത്തുന്നത് അവരുടെ മാനസിക വളർച്ച, സാമൂഹിക ആശയവിനിമയം എന്നിവയിൽ വളരെ പ്രശ്നങ്ങൾ സൃഷ്ടിക്കാം.

രണ്ടുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഒരു കാരണവശാലും സ്കീൻ ടൈം നൽകരുതെന്ന് ശിശുരോഗ വിദഗ്ധരുടെ സംഘടനകൾ അനുശാസിക്കുന്നത് എന്തുകൊണ്ടാണ്? സ്ക്രീനിൽ കാണുന്ന 2-ഡി ഇമേജുകളിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കാനുള്ള മാനസിക വളർച്ച രണ്ടുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്കില്ല. മാത്രമല്ല, സ്ക്രീൻടൈം ഒരു തലത്തിൽ മാത്രമുള്ള ആശയവിനിമയമാണ്. കുട്ടികൾക്ക് തിരിച്ച് ഒന്നും പറയേണ്ട അവസരം കിട്ടുന്നില്ല.

ചെറിയ കുട്ടികൾക്ക് അടിസ്ഥാനമായ ആശയവിനിമയത്തിനുള്ള നൈപുണ്യം ലഭി ക്കുന്നത് മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളുമായുള്ള ഇടപെടലിൽ നിന്നാണ്. കുട്ടികളുടെ കൂടെ കളിക്കുകയും പാടുകയും കഥ പറയുകയും സംസാരിക്കുകയും ചെയ്യുമ്പോഴൊക്കെ അവർ ആംഗ്യങ്ങളിലൂടേയും പിന്നെ വാക്കുകളിലൂടേയും ആശയവിനിമയം പഠിക്കുന്നു. കൂടാതെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവും ലഭിക്കുന്നു.

കുട്ടികളിലെ മസ്തിഷ്ക വളർച്ചയുടെ തൊണ്ണൂറ് ശതമാനവും അഞ്ച് വയസ്സിനു മു ൻപേയാണ് നടക്കുന്നത്. ഈ കാലയളവിൽ മസ്തിഷ്ക കോശങ്ങൾ തമ്മിൽ ദശല ക്ഷക്കണക്കിന് ബന്ധങ്ങളാണ് രൂപപ്പെടുന്നത്. കുട്ടികൾക്ക് ചുറ്റുപാടുകളിൽ നിന്നു ലഭിക്കുന്ന അവസരങ്ങളാണ് ഇത്തരം ബന്ധങ്ങൾ കരുത്തുള്ളതാക്കുന്നത്. അതേസമയം കുട്ടിക്ക് ആശയവിനിമയത്തിനുള്ള അവസരങ്ങൾ കുറവാണെങ്കിൽ ഈ ബന്ധങ്ങൾ ഒതുക്കപ്പെടുന്നു.

അതിനാൽ കുഞ്ഞിന്റെ മാനസികവളർച്ചയിലും കോട്ടം സംഭവിക്കുന്നു. ഈ പ്രക്രിയയെയാണ് തലച്ചോറിന്റെ ന്യൂറോപ്ലാസിറ്റി എന്നു പറയുന്നത്. കൂടാതെ ഒന്നു മുതൽ മൂന്നു വയസ്സുവരെയുള്ള കുഞ്ഞുങ്ങളിൽ ഭാഷാവികസനത്തിനു അനുയോജ്യ സമയമാണ്. കുട്ടിയുടെ മസ്തിഷ്കം ഭാഷ സ്വീകരിക്കുന്നതിന് അതീവ സജ്ജമായിരിക്കുന്ന സമയമാണിത്.

ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് അവരുടെ ചുറ്റുപാടുകളിലൂടെ നിരവധി പഠന അ വസരങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. മാതാപിതാക്കളും പരിചരിക്കുന്നവരും കുട്ടികളോട് സംസാരിക്കണം. കുഞ്ഞുകാര്യങ്ങൾ വിശദീകരിക്കണം. അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയണം.

സാങ്കൽപികമായോ അല്ലാതെയോയുള്ള അവരുടെ കളികളിൽ ഒപ്പം കൂടണം. ചുറ്റുപാടുകളുമായി ഇണങ്ങുന്ന തരത്തിലുള്ള ഒളിച്ചുകളി, അലങ്കോലമാക്കുന്ന കളികൾ തുടങ്ങിയവയിൽ ഏർപ്പെടണം. കുഞ്ഞുങ്ങൾക്ക് ഒപ്പം പാടുകയും നൃത്തം ചെയ്യുകയും വായിക്കുകയും വേണം. ചെറിയ വീട്ടുജോലികളിൽ അവരെ ഉൾപ്പെടുത്തണം. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ മസ്തിഷ്കത്തിൽ മികച്ച പ്രതിഫലനം സൃഷ്ടിക്കും.

പ്രകൃതിയും പരിപോഷണവും കുട്ടികളുടെ വികസനത്തിൽ സുപ്രധാന പങ്ക് വഹി ക്കുന്നു. അതിനാൽ കുഞ്ഞുങ്ങൾക്ക് ചെറുപ്രായത്തിലേ സാമൂഹിക ഇടപെടലിനും ആശയവിനിമയത്തിനുമുള്ള അവസരങ്ങൾ വീട്ടിൽ ബോധപൂർവ്വം നാം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. ഇത് ഓരോ കുട്ടിയും നൈപുണ്യത്തോടെ മികവുറ്റവരായി വളരുന്നുവെന്ന് ഉറപ്പാക്കുന്നതിന് സഹായിക്കും.

അഞ്ചുവയസ്സുവരെയുള്ള കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾ ചെയ്യേണ്ടത് രണ്ടുവയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് സീൻ ടൈം നൽകരുത്. സീൻ ടൈമിലൂടെ കുഞ്ഞുങ്ങൾക്ക് ഒന്നും പഠിക്കാൻ കഴിയില്ല. കളികളിലൂടേയും ആശയവിനിമയങ്ങളിലൂടേയും കാര്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള അവസരങ്ങളാണ് ഇത് നഷ്ടപ്പെടുത്തുന്നത്.

രണ്ടുവയസ്സുമുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പമിരുന്ന് ഒരു മണിക്കൂർ മാത്രം സ്ത്രീൻ ടൈം അനുവദിക്കുക. കളികൾക്കിടയിലും കഥപറഞ്ഞു കൊടുക്കുന്ന വേളയിലും ചെറു ജോലികൾക്കിടയിലും കുട്ടികൾക്ക് സുഗമമായി സംസാരിക്കുന്നതിനുള്ള അവസരങ്ങൾ ഉറപ്പുവരുത്തുക. അക്ഷരങ്ങൾ, നിറങ്ങൾ, പാട്ടുകൾ എന്നിവ വീഡിയോയിൽ നിന്നും കുട്ടികൾ പഠിച്ചാലും അവർ മാതാപിതാക്കളുമായി അടിസ്ഥാനപരമായി ആശയവിനിമയം നട ത്തുന്നില്ലെങ്കിൽ അവ ഉപയോഗപ്രദമാകില്ല.

കുട്ടികൾക്ക് ആഹാരം നൽകുന്നതിനുള്ള എളുപ്പ മാർഗമായി സ്ക്രീൻ ടൈം കണക്കാക്കരുത്. അപ്രകാരമെങ്കിൽ കുട്ടികൾക്ക് ആഹാരം കഴിക്കുന്നതിനുള്ള ശരിയായ രീതി മനസ്സിലാക്കാനാകില്ല. ആഹാരം സ്വന്തമായി വാരികഴിക്കുന്നതിനുള്ള തടസ്സത്തിനും അമിതവണ്ണത്തിനും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള പ്രയാസങ്ങൾ ഉണ്ടാകുന്നതിനും കൂടുതൽ സ്ക്രീൻ ടൈമിനും ഇത് വഴിയൊരുക്കും.

സാമൂഹിക ആശയവിനിമ - സ്വഭാവ സംബന്ധമായ പ്രശ്നങ്ങളും ഇപ്പോൾ സാധാരണമാണ്. ഇത്തരത്തിൽ കുട്ടികളെക്കുറിച്ച് ആശങ്കയുള്ള മാതാപിതാക്കൾ വൈകാതെ വിദഗ്ധരുടെ നിർദേശം തേടണം. നേരത്തേ കണ്ടെത്തേണ്ടതും മസ്തിഷ്കത്തിലെ ന്യൂറോപ്ലാസ്റ്റിസിറ്റി ഉപയോഗപ്പെടുത്തി കുട്ടികളുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതും സുപ്രധാനമാണ്.

തയ്യാറാക്കിയത്:
ഡോ. റീബ ഡാനിയേൽ
ഡവലപ്മെന്റൽ പീഡിയാട്രിഷൻ

കിംസ് ഹെൽത്ത്,
തിരുവനന്തപുരം .

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios