Asianet News MalayalamAsianet News Malayalam

Skin Care : പുരുഷന്മാര്‍ക്കും ആകാം 'സ്‌കിന്‍ കെയര്‍'; ദിവസവും ചെയ്യേണ്ടത്...

പുരുഷന്മാരുടെ 'സ്‌കിന്‍ കെയറി'ലേക്ക് വന്നാല്‍ അധികപേരും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താത്തവരായിരിക്കുമെന്നത് തീര്‍ച്ച. എന്നാല്‍ സ്ഥിരമായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ചര്‍മ്മം ഭംഗിയായി കൊണ്ടുനടക്കാവുന്നതാണ്

things to care about men skin care
Author
Trivandrum, First Published Dec 7, 2021, 10:33 PM IST

സൗന്ദര്യ പരിപാലനം ( Beauty Care ) അല്ലെങ്കില്‍ 'സ്‌കിന്‍ കെയര്‍' ( Skin Care ) എന്നെല്ലാം കേള്‍ക്കുമ്പോള്‍ അത് സ്ത്രീകള്‍ക്ക് മാത്രമുള്ളതാണെന്നാണ് മിക്കവരും കരുതുന്നത്. എന്നാല്‍ ചര്‍മ്മ പരിപാലനം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിട്ടുള്ളതാണ്. പ്രായ- ലിംഗ ഭേദമെന്യേ വ്യക്തികള്‍ അവരുടെ ചര്‍മ്മത്തെ കൃത്യമായി സംരക്ഷിച്ചുനിര്‍ത്തേണ്ടതുണ്ട്. 

പുരുഷന്മാരുടെ 'സ്‌കിന്‍ കെയറി'ലേക്ക് വന്നാല്‍ അധികപേരും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താത്തവരായിരിക്കുമെന്നത് തീര്‍ച്ച. എന്നാല്‍ സ്ഥിരമായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ചര്‍മ്മം ഭംഗിയായി കൊണ്ടുനടക്കാവുന്നതാണ്. ഇതിന് സഹായകമാകുന്ന ടിപ്‌സ് പങ്കുവയ്ക്കുകയാണ് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഡോ. ജയശ്രീ ശരദ്. 

രാവിലെയും വൈകീട്ടും ചെയ്യേണ്ട ചില കാര്യങ്ങളാണ് ഡോ. ജയശ്രീ ഓര്‍മ്മിപ്പിക്കുന്നത്. 

രാവിലെ ചെയ്യേണ്ടത്...

1. മുഖം ക്ലെന്‍സ് ചെയ്യണം. അതായത് ഉണര്‍ന്നയുടനെയോ വര്‍ക്കൗട്ടിന് ശേഷമോ എല്ലാം മുഖം നന്നായി കഴുകി വൃത്തിയാക്കുക. ഇത് ചര്‍മ്മത്തില്‍ പൊടി അടിയുന്നത് ഒഴിവാക്കാന്‍ സഹായിക്കും. 

things to care about men skin care
2. മുഖം കഴുകിയ ശേഷം ഒരു ടവലുപയോഗിച്ച് നന്നായി തുടക്കുക. ഇനി മോയിസ്ചറൈസര്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മ്തതില്‍ ജലാംശം നിലനിര്‍ത്താനാണ് പ്രയോജനപ്പെടുന്നത്. 

3. മോയിസ്ചറൈസര്‍ അപ്ലൈ ചെയ്തുകഴിഞ്ഞാല്‍ സണ്‍സ്‌ക്രീനും ഉപയോഗിക്കണം. പുറത്ത് പോകുന്നുണ്ടെങ്കില്‍ മാത്രമേ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടതുള്ളൂ എന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ വീട്ടിനകത്തിരിക്കുമ്പോഴും സണ്‍സ്‌ക്രീന്‍ അപ്ലൈ ചെയ്യുന്നതാണ് നല്ലത്. ടിവി, മൊബൈല്‍ പോലുള്ള ഉപകരണങ്ങളില്‍ നിന്നുള്ള കിരണങ്ങള്‍ ചര്‍മ്മത്തില്‍ കേടുപാടുകള്‍ വരുത്തുന്നത് തടയാന്‍ ഇത് സഹായിക്കും.

രാത്രിയില്‍ ചെയ്യേണ്ടത്...

1. വൈകീട്ടും മുഖം ക്ലെന്‍സ് ചെയ്യുക. പകല്‍ മുഴുവന്‍ വീട്ടില്‍ തന്നെ ഇരുന്നെങ്കില്‍ പോലും ഉറങ്ങാന്‍ പോകും മുമ്പ് മുഖം വൃത്തിയാക്കണം. 

2. ഉറങ്ങുന്നതിന് മുമ്പ് 'അണ്‍ര്‍- ഐ- ക്രീം' ഉപയോഗിക്കുക. ഇത് കണ്ണിന് മിഴിവേകാനും ഡാര്‍ക് സര്‍ക്കിള്‍സ് ഇല്ലാതിരിക്കാനും സഹായകമാണ്. 

3. മോയിസ്ചറൈസറും ഉപയോഗിക്കുക. 

ഇവയ്‌ക്കെല്ലാം പുറമെ പൊതുവായി കരുതേണ്ട കാര്യങ്ങളും ഡോ. ജയശ്രീ പട്ടികപ്പെടുത്തി പറയുന്നു:- 

1. ദിവസത്തില്‍ രണ്ട് തവണ മുഖം ക്ലെന്‍സ് ചെയ്യുക. 

2. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കുക. 

3. ദിവസത്തിലൊരിക്കലെങ്കിലും മോയിസ്ചറൈസ് ഉപയോഗിക്കുക. 

things to care about men skin care

4. കുളി കഴിഞ്ഞ ശേഷം മാത്രം ഷേവ് ചെയ്യുക. അല്ലെങ്കില്‍ സ്‌കിന്‍ ഡ്രൈ ആയി അല്ല ഇരിക്കുന്നത് എന്ന് ഷേവ് ചെയ്യുമ്പോള്‍ ഉറപ്പിക്കുക. 

5. ഷേവ് ചെയ്യുമ്പോള്‍ മുടിനാരുകളുടെ ദിശയനുസരിച്ച് ഷേവ് ചെയ്യുക. അല്ലാത്ത പക്ഷം ചര്‍മ്മത്തില്‍ കേടുപാടുകള്‍ സംഭവിക്കാം. 

6. പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ നിര്‍ബന്ധമായും അതൊഴിവാക്കുക. 

Also Read:- താരൻ അകറ്റാനും തലമുടി കൊഴിച്ചിൽ തടയാനും കിടിലനൊരു ഹെയര്‍ മാസ്ക് !

Follow Us:
Download App:
  • android
  • ios