Asianet News MalayalamAsianet News Malayalam

Health Tips : ദിവസം മുഴുവൻ ഉന്മേഷം നീണ്ടുനില്‍ക്കാൻ രാവിലെ ചെയ്യാവുന്ന കാര്യങ്ങള്‍...

ദിവസം മുഴുവൻ ഉന്മേഷം നീണ്ടുനില്‍ക്കണമെങ്കില്‍ ആദ്യം നമ്മള്‍ ശ്രദ്ധിക്കേണ്ടത് രാത്രിയിലെ ഉറക്കമാണ്.  അതോടൊപ്പം തന്നെ രാവിലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ച് ചെയ്യുന്നതും ഇതില്‍ വലിയ സ്വാധീനമാണുണ്ടാക്കുന്നത്

things to do in the morning for keeping energy throughout the day
Author
First Published Feb 5, 2024, 9:16 AM IST

ദിവസം മുഴുവൻ ഉന്മേഷം നീണ്ടുനില്‍ക്കണമെങ്കില്‍ ആദ്യം നമ്മള്‍ ശ്രദ്ധിക്കേണ്ടത് രാത്രിയിലെ ഉറക്കമാണ്.  അതോടൊപ്പം തന്നെ രാവിലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ച് ചെയ്യുന്നതും ഇതില്‍ വലിയ സ്വാധീനമാണുണ്ടാക്കുന്നത്.  ഇങ്ങനെ ദിവസത്തേക്ക് മുഴുവനായി ഉന്മേഷം സംഭരിക്കുന്നതിന് രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം ചെയ്യാവുന്ന ആരോഗ്യകരമായ കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ദിവസവും ഒരേ സമയത്ത് തന്നെ ഉറക്കമെഴുന്നേല്‍ക്കാൻ ശ്രമിക്കുക. ഈ ചിട്ട തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കും. 

രണ്ട്...

രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കുടിക്കുക എന്നതാണ് മിക്കവരുടെയും ശീലം. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര യോജിക്കുന്നൊരു ശീലമല്ല എന്നതാണ് സത്യം. രാവിലെ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്ന ശീലം വലിയൊരു വിഭാഗം പേരിലും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. 

രാവിലെ ഉറക്കമുണര്‍ന്നയുടൻ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുന്നതാണ് ഏറ്റവും ആരോഗ്യകരം. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും, ദഹനപ്രശ്നങ്ങളകറ്റാനും, ഉന്മേഷത്തിനുമെല്ലാം ഈ ശീലം വളരെ നല്ലതാണ്.

മൂന്ന്...

എഴുന്നേറ്റ ശേഷം വെള്ളം കുടിക്കുന്ന കാര്യം പറഞ്ഞുവല്ലോ. വെള്ളം കുടിച്ച് അല്‍പം കഴിഞ്ഞ ശേഷം സ്ട്രെച്ച് ചെയ്യുകയോ യോഗ ചെയ്യുകയോ ചെയ്യുന്നതും വളരെ നല്ലതാണ്. വര്‍ക്കൗട്ട്/ വ്യായാമം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അല്ലെങ്കില്‍ ജോഗിംഗ്/ നടത്തം പതിവാക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണകരം, ഒപ്പം നമുക്കത് ഉന്മേഷവും നല്‍കും.

നാല്...

രാവിലെ കുളിക്കുന്ന ശീലമുള്ളവരിലും ദിവസം മുഴുവൻ ഉന്മേഷം നില്‍ക്കുന്നത് കാണാം. തണുത്ത വെള്ളത്തില്‍ തന്നെയാണ് കുളിയെങ്കില്‍ കൂടുതല്‍ നല്ലത്. അതാണ് കൂടുതല്‍ ഊര്‍ജ്ജം നല്‍കുക. തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോള്‍ ഇത് രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെയാണ് നമുക്ക് കൂടുതല്‍ 'എനര്‍ജി' നേടാൻ സാധിക്കുന്നത്.

അഞ്ച്...

രാവിലെ മനസിന് സന്തോഷവും പ്രതീക്ഷയും പകര്‍ന്നുനല്‍കും വിധത്തിലുള്ള സംഗീതം ആസ്വദിക്കുക, കലാ പരിശീലനങ്ങള്‍ നടത്തുക എന്നിവയെല്ലാം നല്ല ശീലങ്ങളാണ്. ഇവ മനസിന് നല്‍കുന്ന ഉണര്‍വ് ശരീരത്തിലും പ്രതിഫലിക്കും.

Also Read:- നഖങ്ങളും പല്ലുകളും പൊട്ടുന്നു, കൂടെ ശരീരവേദനയും പതിവെങ്കില്‍ പരിശോധിക്കേണ്ടത്....

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios