Asianet News MalayalamAsianet News Malayalam

തലവേദന പെട്ടെന്ന് മാറ്റാൻ ചില വഴികള്‍...

മൈഗ്രേയ്ന്‍ ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗങ്ങളിലൊന്നാണ് തലവേദന ഉണ്ടാക്കുന്ന കാരണങ്ങളിൽ നിന്നും പ്രാരംഭ ഘട്ടത്തിൽ തന്നെ വിട്ടുനിൽക്കുന്നത്.  

things you can do at home for quick relief from headache
Author
Thiruvananthapuram, First Published Sep 15, 2020, 7:56 PM IST

നിത്യജീവിതത്തില്‍ സര്‍വസാധാരണമാണ് തലവേദന. പല കാരണങ്ങൾ കൊണ്ടും തലവേദന വരാം. പലപ്പോഴും ഇതിന് ചികിത്സ ആവശ്യമുള്ളതാണ്. എന്നാല്‍  ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ മാറുന്നവയാണ്. മിക്കവരുടെയും ഉറക്കം കെടുത്തുന്ന ഗുരുതര പ്രശ്നങ്ങളിലൊന്നാണ് 'മൈഗ്രേയ്ന്‍'.

വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദം, ഛര്‍ദ്ദി എന്നിവയാണ് സാധാരണ അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍. മൈഗ്രേയ്ന്‍ ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗങ്ങളിലൊന്നാണ് തലവേദന ഉണ്ടാക്കുന്ന കാരണങ്ങളിൽ നിന്നും പ്രാരംഭ ഘട്ടത്തിൽ തന്നെ വിട്ടുനിൽക്കുന്നത്.  ചിലര്‍ക്ക് ചോക്ലേറ്റ്, കഫൈന്‍, റെഡ് വൈന്‍ തുടങ്ങിയ ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും മൈഗ്രേയ്ന്‍ ഉണ്ടാകാം.  

മദ്യപാനവും ചിലരില്‍ ഇടവിട്ടുള്ള തലവേദനയ്ക്ക് കാരണമാകാറുണ്ട്. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയുടെ അമിതോപയോഗവും ഇന്ന് ഏറ്റവുമധികം പേരില്‍ തലവേദനയുണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. സ്ട്രെസ് , ടെന്‍ഷന്‍, ദീര്‍ഘയാത്ര, വെയില്‍ ഏല്‍ക്കുന്നതുമൊക്കെ പലരിലും തലവേദന ഉണ്ടാക്കാം.

ഇത്തരത്തില്‍ ഉണ്ടാവുന്ന തലവേദന അകറ്റാന്‍ ചില ഒറ്റമൂലികള്‍ നോക്കാം...

ഒന്ന്...

ലാവണ്ടർ ഓയില്‍ തലവേദനയ്ക്ക് ആശ്വാസം നല്‍കും. ഇതിനായി ഒരു ടിഷ്യൂ പേപ്പറില്‍ ഏതാനും തുള്ളി ലാവണ്ടർ എണ്ണ ഒഴിച്ച്, അതിന്‍റെ മണം ശ്വസിക്കാവുന്നതാണ്. 

things you can do at home for quick relief from headache

 

രണ്ട്...

ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ ചിലര്‍ക്ക് തലവേദന അനുഭവപ്പെടാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക. 

മൂന്ന്...

ഇഞ്ചിയും തലവേദനയ്ക്ക് ആശ്വാസം നല്‍കുന്ന ഒരു ഒറ്റമൂലിയാണ്. ചര്‍ദ്ദി പോലുള്ള പ്രശ്നങ്ങള്‍ക്കും ഇഞ്ചി ഉപകാരമാകും. ഇതിനായി, ഇഞ്ചി നീരും നാരങ്ങയുടെ നീരും സമാസമം ചേർത്ത് യോജിപ്പിക്കുക. ഇത് ദിവസത്തിൽ രണ്ടു നേരം കുടിക്കാം. 

നാല്... 

യോഗ ചെയ്യുന്നത് തലവേദനയെ അകറ്റാന്‍ സഹായിക്കും. യോഗ സ്ട്രെസ് കുറയ്ക്കാനും മനസ്സിനൊരു ഉന്മേഷം ലഭിക്കാനും സഹായിക്കും. അതിനാല്‍ ദിവസവും കൃത്യമായി യോഗ, വ്യായാമം തുടങ്ങിയവ ചെയ്യാം. 

Also Read: 'തലവേദന' കൂട്ടുന്ന ഈ എട്ട് ഭക്ഷണങ്ങളെ തിരിച്ചറിയാം...

Follow Us:
Download App:
  • android
  • ios