സന്ധിവാതം അഥവാ ആർത്രൈറ്റിസ് മിക്കവരെയും അലട്ടുന്ന പ്രശ്നമായി മാറിയിട്ടുണ്ട്. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. കുട്ടികളെ പോലും ആർത്രൈറ്റിസ് ബാധിക്കാറുണ്ടെന്ന് ലണ്ടണിലെ ഡോക്ടറായ മുഹമ്മദ് പറയുന്നത്.  

സന്ധിവാതം പ്രായമായവരിലാണ് കൂടുതൽ വരുന്നതെങ്കിലും ആമവാതം , എസ് എൽ ഇ പോലുള്ളവ ചെറുപ്പക്കാരിലും വരാം. റുമാറ്റിക് ഫീവറുമായി (വാതപ്പനി) ബന്ധപ്പെട്ടുണ്ടാകുന്ന റുമാറ്റിക് ആർത്രൈറ്റിസ് 15— 16 വയസ്സിലാണ് വരുന്നത്. അതുകൊണ്ട് ചെറുപ്പമാണെന്ന് കരുതി സന്ധിവേദന അവഗണിക്കരുത്.  കാൽമുട്ടിലോ ഇടുപ്പിലോ അനുഭവപ്പെടുന്ന അസ്വസ്ഥതയോ പിടിത്തമോ ആയിട്ടാണ് സന്ധിവാതം തുടങ്ങുക. 

കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം വരും, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടാം, പ്രഭാതത്തിലാണ് വേദന വരുന്നത്. എഴുന്നേറ്റ് നാലഞ്ചു മിനിറ്റു കഴിയുന്നതോടെ വിഷമതകൾക്കു കുറവു വരും തുടങ്ങിയവയാണ് പ്രധാന  ലക്ഷണങ്ങള്‍. അഞ്ചില്‍ നാല് പേര്‍ക്ക് രോഗം വരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.

നമ്മുടെ നാട്ടിൽ കണ്ടുവരുന്ന സന്ധിവാതങ്ങളിലധികവും കാൽമുട്ടിനെ ബാധിക്കുന്നതാണ്. നട്ടെല്ലിലെയും ഇടുപ്പിലേയും കൈകളിലേയും കാലിലെ തള്ളവിരലിലേയും സന്ധികളേയും രോഗം ബാധിക്കാം.  മാതാപിതാക്കളിൽ നിന്നും കിട്ടിയ ജീനും ആർത്രൈറ്റിസുമായി ബന്ധമുണ്ട്. 
സന്ധിവാതം മറ്റ് പല അവയവങ്ങളെയും ബാധിക്കാമെന്നും പഠനങ്ങള്‍ പറയുന്നു. അതിനാല്‍  സന്ധിവാതമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം...

1. കിടക്കുമ്പോൾ മുട്ടുകൾ നിവർത്തിവച്ച് നീണ്ടു നിവർന്നു കിടക്കണം. 

2. ഉറങ്ങുമ്പോൾ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം.

3. എഴുന്നേൽക്കുമ്പോഴെ ചെറുചൂടൂള്ള സോപ്പുവെള്ളത്തിൽ കൈ കഴുകാം. ഇത് പേശികൾക്ക് വഴക്കം നൽകും.

4. മുട്ടിന് വേദനയും പ്രശ്നമുള്ളവർ പടികൾ കയറുന്നത് കാലിലെ സന്ധികൾക്ക് അമിത ആയാസം നൽകും.