ഇഞ്ചിയിൽ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇഞ്ചി കഴിക്കുന്നത് വയറിലെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു.
മിക്ക ഭക്ഷണത്തിലും നാം ഇഞ്ചി ഉൾപ്പെടുത്താറുണ്ട്. ദഹനപ്രശ്നങ്ങൾ അകറ്റാനാണ് ഇഞ്ചി പ്രധാനമായി സഹായിക്കുന്നത്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ഇഞ്ചി ഗുണം ചെയ്യുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇഞ്ചിയിൽ സംയുക്തങ്ങൾക്ക് ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.
ഇഞ്ചി കഴിക്കുന്നത് വയറിലെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഇഞ്ചിയിൽ ശക്തമായ ഡൈയൂററ്റിക്, തെർമോജെനിക് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
ഇഞ്ചിയിൽ 'ജിഞ്ചറോൾ' എന്ന സംയുക്തവും അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുമുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ടെന്ന് പ്രമുഖ പാചക വിദഗ്ധ മൈലി ഗുരുംഗ് പറയുന്നു.
ഇഞ്ചിക്ക് ശക്തമായ ആന്റി ഡയബറ്റിക് ഗുണങ്ങളുമുണ്ട്. ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു.
ദിവസവും ശീലമാക്കാം 'ഇഞ്ചി ചായ'...
തയ്യാറാക്കുന്ന വിധം...
വെള്ളം 3 കപ്പ്
ഇഞ്ചി 1 കഷ്ണം(ചതച്ചത്)
നാരങ്ങ നീര് 2 ടീസ്പൺ
തേൻ 2 ടീസ്പൂൺ
ഏലയ്ക്ക 2 എണ്ണം
തയ്യാറാക്കുന്ന വിധം...
ആദ്യം വെള്ളം നല്ല പോലെ തിളപ്പിക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് ഇഞ്ചി, ഏലയ്ക്ക എന്നിവയിട്ട് തിളപ്പിക്കുക. നന്നായി തിളച്ച് കഴിഞ്ഞാൽ അരിച്ച് മാറ്റുക. ശേഷം കുടിക്കുന്നതിന് മുമ്പ് തേനും നാരങ്ങ നീരും ചേർക്കുക. ( താൽപര്യമുള്ളവർ മാത്രം ഏലയ്ക്ക ഉപയോഗിക്കുക). ശേഷം ചൂടോടെ കുടിക്കുക. ദിവസും ഈ ഹെൽത്തി ഡ്രിങ്ക് കുടിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കും.
Read more പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കുടിക്കാം ഈ നാല് പാനീയങ്ങള്‍...

