യോനിയുടെയും കുടലിന്റെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുതായി സയന്റിഫിക് റിപ്പോർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കുടൽ ആരോഗ്യകരമായി നിലനിർത്തുകയാണെങ്കിൽ യോനിയും ആരോഗ്യമുള്ളതായിരിക്കും.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് യോനിയുടെ ആരോഗ്യത്തിനും (Vaginal health) പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു. നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ യോനി ഉൾപ്പെടെ നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്നു. യോനിയുടെയും കുടലിന്റെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുതായി സയന്റിഫിക് റിപ്പോർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
കുടൽ ആരോഗ്യകരമായി നിലനിർത്തുകയാണെങ്കിൽ യോനിയും ആരോഗ്യമുള്ളതായിരിക്കും. ആരോഗ്യമുള്ള യോനിയിൽ അണുബാധകൾ ഇല്ലെന്നും കൃത്യമായ പിഎച്ച് ഉണ്ടായിരിക്കുമെന്നും രൂക്ഷഗന്ധം അനുഭവപ്പെടില്ലെന്നും വിദഗ്ധർ പറയുന്നു.
Read more അറിയാം വജൈനല്‍ ക്യാന്‍സറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ
യോനിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളിതാ (foods for vaginal health)...
തെെര്...
തൈരിൽ ലാക്ടോബാസിലസ് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് കുടൽ, മൂത്രനാളി, യോനി എന്നിവയിലും സ്വാഭാവികമായി കാണപ്പെടുന്നു. ഈ ബാക്ടീരിയ യോനിയിൽ ആരോഗ്യകരമായ യീസ്റ്റ് ബാലൻസ് പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു. അങ്ങനെ ഫംഗസ് അണുബാധ തടയുന്നുതായി ആന്റിമൈക്രോബയൽ കീമോതെറാപ്പി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ക്രാൻബെറി ജ്യൂസ്...
പല ഗൈനക്കോളജിസ്റ്റുകളും മൂത്രനാളിയിലെ അണുബാധ (UTI) ഉള്ള സ്ത്രീകൾക്ക് ക്രാൻബെറി ജ്യൂസ് ശുപാർശ ചെയ്യുന്നു. ക്രാൻബെറികൾ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. കൂടാതെ അവ അസിഡിറ്റി സ്വഭാവമുള്ളതും യോനിയിലെ പിഎച്ച് നിലനിർത്താൻ സഹായിക്കുന്നുതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പെെനാപ്പിൾ...
വൈറ്റമിൻ സി, വിറ്റാമിൻ ബി, നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പൈനാപ്പിൾ. ഈ പോഷകങ്ങൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, യോനിയുടെ സ്വാഭാവിക ഗന്ധം നിലനിർത്താനും അത് ആരോഗ്യകരമായി നിലനിർത്തുകയും ഏതെങ്കിലും അണുബാധ തടയുകയും ചെയ്യുന്നു.
ആപ്പിൾ...
ആപ്പിളിലെ ഫൈറ്റോ ഈസ്ട്രജൻ ഫ്ലോറിഡ്‌സിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ യോനിയിലെ രക്തയോട്ടം ഉത്തേജിപ്പിക്കുകയും ആരോഗ്യകരവും പുതുമയുള്ളതുമാക്കുകയും ചെയ്യുന്നു. ഈ സംയുക്തങ്ങൾ ഗർഭാശയ ഫൈബ്രോയിഡുകളുടെ വികസനം തടയുകയും ലൈംഗിക ഉത്തേജനത്തിന് സഹായിക്കുകയും ചെയ്യുന്നതായി പബ്മെഡ് സെൻട്രലിൽ (PubMed Central) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഇഞ്ചി ചായ...
ഇഞ്ചിയിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ ആരോഗ്യകരമായ കുടൽ, ആരോഗ്യകരമായ യോനി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനും യോനിയിലെ ഏതെങ്കിലും അണുബാധകളെ അകറ്റിനിർത്തുന്നതിനും ഗുണകരമാണ്.
നാരങ്ങ...
വിറ്റാമിൻ സിയാൽ സമ്പന്നമാണ് നാരങ്ങ. അസിഡിറ്റി സ്വഭാവമുള്ളതിനാൽ ഇത് യോനിയിലെ പിഎച്ച് നിലനിർത്താനും കാര്യങ്ങൾ നിയന്ത്രണത്തിലാക്കാനും സഹായിക്കുന്നു.
Read more യോനിയിലെ ശുചിത്വം; ശ്രദ്ധിച്ചില്ലെങ്കിൽ ഈ അണുബാധ പിടിപെടാനുള്ള സാധ്യത കൂടുതൽ
