ശരീരഭാരം കുറയ്ക്കാൻ അവോക്കാഡോ മികച്ചൊരു പഴമാണെന്നാണ് പഠനങ്ങൾ പറയുന്നത്.  അവോക്കാഡോയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. 

ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് അവോക്കാഡോ അഥവാ വെണ്ണപ്പഴം. ശരീരഭാരം കുറയ്ക്കാൻ അവോക്കാഡോ മികച്ചൊരു പഴമാണെന്നാണ് പഠനങ്ങൾ പറയുന്നത്. അവോക്കാഡോയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. 

ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ വിശപ്പ് കുറയ്ക്കാനും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കാനും കൊളസ്ട്രോൾ അളവ് കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിനുകൾ സി, ഇ, കെ, ബി6 എന്നിവയും കൂടാതെ റൈബോഫ്ലേവിൻ, നിയാസിൻ, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് അവോക്കാഡോ. 

അവോക്കാഡോ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. അവോക്കാഡോയിൽ നല്ല കൊഴുപ്പ് നിറഞ്ഞതിനാൽ ശരീരത്തിലെ എൽഡിഎൽ അളവ് വർദ്ധിപ്പിക്കാതെ പോഷകങ്ങൾ ആഗിരണം ചെയ്യാൻ അവ ശരീരത്തെ സഹായിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

അവോക്കാഡോ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ സഹായിക്കും. കാരണം അവയിൽ കരോട്ടിനോയിഡുകൾ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളിലെ ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

ഒരു വാഴപ്പഴത്തേക്കാള്‍ കൂടുതല്‍ പൊട്ടാസ്യം അവാക്കഡോയിൽ അടങ്ങിയിട്ടുണ്ട്. 14 ശതമാനമാണ് അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം. അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡും വൈറ്റമിന്‍ ഇയും രക്തയോട്ടം വര്‍ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക