- Home
- Life
- Health
- വായിലെ ദുർഗന്ധം കാരണം സംസാരിക്കാൻ മടിയാണോ? ഈ ഭക്ഷണങ്ങൾ വായ്നാറ്റം അകറ്റാന്‍ സഹായിക്കും
വായിലെ ദുർഗന്ധം കാരണം സംസാരിക്കാൻ മടിയാണോ? ഈ ഭക്ഷണങ്ങൾ വായ്നാറ്റം അകറ്റാന്‍ സഹായിക്കും
രണ്ടുനേരം പല്ല് തേക്കുകയും, നാവ് വൃത്തിയായി സൂക്ഷിക്കുകയും ചെയ്തിട്ടും വായ്നാറ്റം ഉണ്ടാകുന്നുണ്ടെങ്കിൽ, നിങ്ങളുടെ കുടലിൽ പ്രശ്നങ്ങളുണ്ടെന്നാണ് അർത്ഥം. ഇത്തരം വായ്നാറ്റം ഉണ്ടാകുന്നുണ്ടെങ്കിൽ അത് പരിഹരിക്കാൻ ചില അടുക്കള ചേരുവകൾ സഹായിക്കും.

വായിലെ ദുർഗന്ധം കാരണം സംസാരിക്കാൻ മടിയാണോ? ഈ ഭക്ഷണങ്ങൾ വായ്നാറ്റം അകറ്റാന്‍ സഹായിക്കും
വായ്നാറ്റം അകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഇഞ്ചി
ഇഞ്ചിയിലെ ജിഞ്ചറോൾ ഉമിനീർ ഉത്പാദനം കൂട്ടുകയും കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് വായ്നാറ്റം കുറയ്ക്കാനും സഹായിക്കുന്നു.
പുതിന ഇലകൾ
പുതിന ഇലകളിലെ മെന്തോളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും കുടലിലെ ബാക്ടീരിയകളെ നശിപ്പിച്ച് വായ്നാറ്റം ഇല്ലാതാക്കും. ഇത് ദഹനം മെച്ചപ്പെടുത്തുകയും വായക്ക് ഉന്മേഷം നൽകുകയും ചെയ്യും.
പെരുംജീരകം
പെരുംജീരകത്തിലെ അനത്തോൾ എന്ന സംയുക്തത്തിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് ഗ്യാസ് കുറയ്ക്കാനും വായ്നാറ്റം തടയാനും സഹായിക്കും. അതിനാൽ, ഭക്ഷണശേഷം അല്പം പെരുംജീരകം വായിലിട്ട് ചവയ്ക്കുക.
ഗ്രാമ്പൂ
ഗ്രാമ്പൂവിലെ ശക്തമായ ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ പൂർണ്ണമായും നശിപ്പിക്കും. ഇത് വായക്ക് ഉന്മേഷം നൽകുകയും ചെയ്യും.
ഏലയ്ക്ക
ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.
കറുവാപ്പട്ട
കറുവാപ്പട്ടയ്ക്ക് ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വായ്നാറ്റം അകറ്റാൻ കറുവപ്പട്ട വെള്ളം കുടിക്കാം.
ചെറുനാരങ്ങ
ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കുന്നതും നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam