Asianet News MalayalamAsianet News Malayalam

ഈ ശീലം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും : പഠനം

പ്രമേഹമുള്ള എല്ലാവർക്കും വ്യായാമം പ്രധാനമാണ്. എയ്റോബിക്/ മറ്റ് വ്യായാമങ്ങൾ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. വ്യായാമം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതുമായി ശക്തമായ ബന്ധമുണ്ടെന്ന് സിഡ്നി സർവകലാശാല നടത്തിയ പഠനത്തിൽ തെളിഞ്ഞു.

this habit may help reduce risk of type 2 diabetes study rse
Author
First Published Jun 6, 2023, 9:00 PM IST

പതിവായി വ്യായാമം ചെയ്യുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ടൈപ്പ് 2 പ്രമേഹം (T2D) തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ജീവിതശൈലി തെറാപ്പിയിലെ പ്രധാന ഘടകമാണ് വ്യായാമം. പ്രമേഹമുള്ള എല്ലാവർക്കും വ്യായാമം പ്രധാനമാണ്. എയ്റോബിക്/ മറ്റ് വ്യായാമങ്ങൾ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. 

വ്യായാമം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതുമായി ശക്തമായ ബന്ധമുണ്ടെന്ന് സിഡ്നി സർവകലാശാല നടത്തിയ പഠനത്തിൽ തെളിഞ്ഞു. ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാരെ ബാധിക്കുന്ന ടൈപ്പ് 2 പ്രമേഹം തടയുന്നതിനുള്ള ഒരു പ്രധാന മാർ​ഗമായി വ്യായാമത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പഠനം തെളിയിക്കുന്നതായി ഗവേഷകർ പറയുന്നു. 59,325 മുതിർന്നവരിലാണ് പഠനം നടത്തിയത്.

യുകെ പങ്കാളികളിൽ നിന്നുള്ള ജനിതക, ജീവിതശൈലി, ആരോഗ്യ വിവരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ‍ഡേറ്റ് പരിശോധിച്ചു. ടൈപ്പ് 2 പ്രമേഹം വികസിപ്പിക്കാനുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ട ജനിതക മാർക്കറുകളും ഇതിൽ ഉൾപ്പെടുന്നു. ഉയർന്ന ജനിതക റിസ്ക് സ്കോർ ഉള്ള ആളുകൾക്ക് കുറഞ്ഞ ജനിതക റിസ്ക് സ്കോർ ഉള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 2.4 മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ‌ കണ്ടെത്തി.

5 മിനിറ്റിൽ താഴെയുള്ള ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 74 ശതമാനം കുറവാണെന്ന് പഠനം കാണിക്കുന്നത്. പ്രതിദിനം ഒരു മണിക്കൂറിൽ കൂടുതൽ നേരം വ്യായാമം ചെയ്യുക.

'ഭക്ഷണ നിലവാരം ജീവൻ കാക്കും' ; ജൂണ്‍ 7, ലോക ഭക്ഷ്യ സുരക്ഷാ ദിനം

ഉയർന്ന ജനിതക അപകടസാധ്യതയുള്ള എന്നാൽ പതിവായി വ്യായാമം ചെയ്യുന്ന ആളുകൾക്ക് ജനിതക അപകടസാധ്യത കുറവുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തൽ.

 

Follow Us:
Download App:
  • android
  • ios