മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഉലുവ. കാരണം, ഉലുവയിൽ ഇരുമ്പ്, പ്രോട്ടീൻ, ഡയോസ്ജെനിൻ, യാമോജെനിൻ, ഗിറ്റോജെനിൻ, ആൽക്കലോയിഡുകൾ (ട്രിഗോനെല്ലിൻ), ഫ്ലേവനോയ്ഡുകൾ, വിറ്റാമിനുകൾ, ഫൈബർ ഗാലക്റ്റോമാനൻ എന്നിവ അടങ്ങിയിട്ടുണ്ട്.
നല്ല മുടി ആഗ്രഹിയ്ക്കാത്തവർ ചുരുക്കമാണ്. പാരമ്പര്യം മുതൽ മുടി സംരക്ഷണവും കഴിയ്ക്കുന്ന ഭക്ഷണവും വരെ മുടി ആരോഗ്യമുള്ളതാക്കാൻ സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തെ കെടുത്തുന്ന, ഘടകങ്ങളിൽ പ്രധാനപ്പെട്ടവയാണ് അന്തരീക്ഷം. മോശം അന്തരീക്ഷം മുടി വളർച്ചയേയും ബാധിക്കും.
നല്ല അന്തരീക്ഷവും നല്ല വെള്ളവുമെല്ലാം തന്നെ മുടി വളരാൻ അത്യാവശ്യങ്ങളാണ്. മുടി കൊഴിച്ചിലിന് കാരണങ്ങൾ പലതുണ്ട്. വൈറ്റമിനുകളുടെ കുറവു മതൽ സ്‌ട്രെസ്, വെള്ളത്തിന്റെ പ്രശ്‌നം എന്നിവയെല്ലാം കാരണമാകാം. മുടി കൊഴിച്ചിൽ തടയാൻ പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്.
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഉലുവ. കാരണം, ഉലുവയിൽ ഇരുമ്പ്, പ്രോട്ടീൻ, ഡയോസ്ജെനിൻ, യാമോജെനിൻ, ഗിറ്റോജെനിൻ, ആൽക്കലോയിഡുകൾ (ട്രിഗോനെല്ലിൻ), ഫ്ലേവനോയ്ഡുകൾ, വിറ്റാമിനുകൾ, ഫൈബർ ഗാലക്റ്റോമാനൻ എന്നിവ അടങ്ങിയിട്ടുണ്ട്.
' ഇന്ത്യയിലെ ദൈനംദിന വീട്ടിലെ പ്രധാന ഭക്ഷണമാണ് ഉലുവ. ഒരു ചേരുവ എന്നതിലുപരി, ആയുർവേദത്തിലും ഇത് ഒരു പരമ്പരാഗത ഔഷധമായി ഉപയോഗിച്ചുവരുന്നു. നാരുകളും ഇരുമ്പ്, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. മുലപ്പാൽ ഉൽപ്പാദിപ്പിക്കാൻ മികച്ചതാണ് ഉലുവ. കാരണം ഇത് മുലപ്പാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നു. കൂടാതെ, ഉലുവ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുകയും ലിബിഡോ വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയും പ്രമേഹവും നിയന്ത്രിക്കാൻ സഹായകമാണ്. മാത്രമല്ല ഉലുവ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. അതെ, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും സഹായകമാണ്. പിസിഒഎസിനും ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും ഉലുവ സഹായിക്കുന്നു...' - സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റും Eatfit24/7 സ്ഥാപകയുമായ ശ്വേത ഷാ പറഞ്ഞു.
ഉലുവയിൽ അടങ്ങിയിരിക്കുന്ന സ്റ്റിറോയിഡ് സാപ്പോണിനുകൾ ഡിഎച്ച്ടി മെറ്റബോളിസവുമായി ഇടപഴകുകയും രോമകൂപങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് ഉലുവ മുടിയുടെ വളർച്ചയ്ക്ക് സഹായകമാകുന്നതെന്നും അവർ പറഞ്ഞു.
ഉലുവയിൽ ഫോളിക് ആസിഡ്, വിറ്റാമിൻ എ, കെ, സി എന്നിവയും ധാരാളമുണ്ടെന്നും പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെ കലവറയാണിതെന്നും ഷാ കൂട്ടിച്ചേർത്തു. അവയിൽ ഉയർന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ, താരൻ എന്നിവ തടയാനും വരൾച്ച, കഷണ്ടി, മുടി കൊഴിച്ചിൽ തുടങ്ങിയ പലതരം തലയോട്ടി പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.
സ്ത്രീകൾ തേങ്ങാവെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇതാണ്
