Asianet News MalayalamAsianet News Malayalam

അഭിമാനമായി ഈ പൊതുമേഖലാ സ്ഥാപനം; നേട്ടം ബ്ലഡ് ബാഗുകള്‍ക്ക് ബിഐഎസ് അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ആദ്യ കമ്പനിയായി

തിരുവനന്തപുരത്തുള്ള അത്യാധുനിക സൗകര്യമുള്ള ആക്കുളം ഫാക്ടറിയില്‍ 1990കളുടെ തുടക്കം മുതല്‍ എച്ച്എല്‍എല്‍ ബ്ലഡ് ബാഗ് സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. 

This public sector institution in kerala creating history by achieving national recognition for blood bags afe
Author
First Published Sep 22, 2023, 4:56 PM IST

തിരുവനന്തപുരം: എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ബ്ലഡ് ബാഗുകള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ (ബിഐഎസ്) അംഗീകാരം ലഭിച്ചു.  ബ്ലഡ് ബാഗുകള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ ഗുണനിലവാരം മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള IS/ISO3826-1 ലൈസന്‍സ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി മാറിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍.

ബ്ലഡ് ബാഗിലെ രക്തം ശേഖരിക്കുന്ന പ്ലാസ്റ്റിക് കൊളാപ്‌സിബിള്‍ കണ്ടെയ്‌നറുകള്‍ക്കും, ഹ്യൂമന്‍ ബ്ലഡ് & ബ്ലഡ് കമ്പോണന്റ്‌സിനാണ് IS/ISO3826 പാര്‍ട്ട് 1:2019 ലൈസന്‍സ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച എച്ച്എല്‍എല്ലിന്റെ കോര്‍പ്പറേറ്റ് ആര്‍ & ഡി സെന്ററില്‍ നടന്ന ചടങ്ങില്‍ ബിഐഎസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ യു.എസ്.പി യാദവ്, എച്ച്എല്‍എല്‍ സിഎംഡി കെ.ബെജി ജോര്‍ജിന് ബിഐഎസ് ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ചടങ്ങില്‍ എച്ച്എല്‍എല്‍ ടെക്നിക്കല്‍ ആന്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡോ.അനിത തമ്പി, സിക്യുഎ ആന്റ് എം ആര്‍ വൈസ് പ്രസിഡന്റ് ജി കൃഷ്ണകുമാര്‍, ഓപ്പറേഷന്‍സ് ജിഎം ആന്റ് യൂണിറ്റ് ചീഫ് മുകുന്ദ് ആര്‍, ബിഐഎസ് കൊച്ചി ബ്രാഞ്ച് ഓഫീസ് സയന്റിസ്റ്റ് - എഫ് & ഹെഡ് ഇസ്മായില്‍ എന്നിവരും പങ്കെടുത്തു.

Read also:  ഇനി, ഭക്ഷണ മാലിന്യങ്ങള്‍ വലിച്ചെറിയണ്ട, സൗജന്യമായി സംസ്കരിക്കാം, മാതൃകാ പദ്ധതിയുമായി ടീം പറയന്‍ചാല്‍

'രോഗികളുടെ പരിചരണം മുന്‍നിര്‍ത്തി നിര്‍മിക്കുന്ന നമ്മുടെ ബ്ലഡ് ബാഗുകള്‍ക്ക് ലഭിച്ച അംഗീകാരമാണ് ബിഐഎസ് സിര്‍ട്ടിഫിക്കറ്റ്' എന്ന് കെ. ബെജി ജോര്‍ജ് പറഞ്ഞു. ബ്ലഡ് ബാഗുകള്‍ക്കൊപ്പം, സുരക്ഷിതമായ രക്തദാനം പ്രോത്സാഹിപ്പിക്കുന്ന ശ്രമങ്ങള്‍ക്കും കമ്പനി ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തിരുവനന്തപുരത്തുള്ള അത്യാധുനിക സൗകര്യമുള്ള ആക്കുളം ഫാക്ടറിയില്‍ 1990കളുടെ തുടക്കം മുതല്‍ എച്ച്എല്‍എല്‍ ബ്ലഡ് ബാഗ് സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. 100ml മുതല്‍ 500ml വരെ കപ്പാസിറ്റിയുള്ള സിംഗിള്‍, ഡബിള്‍, ത്രിബിള്‍, ക്വാട്രബിള്‍ ബ്ലഡ് ബാഗുകള്‍ എച്ച്എല്‍എല്‍ നിര്‍മ്മിക്കുന്നുണ്ട്. ല്യൂക്കോഡെപ്ലിഷന്‍ ഫില്‍റ്ററുകള്‍ (Leukodepletion filters), സാംപ്ലിങ് പോര്‍ട്ട്‌സ് (Sampling ports), ഡൈവേര്‍ഷന്‍ ബാഗ്സ് (Diversion bags), നീഡില്‍ ഇഞ്ചുറി പ്രൊട്ടക്ടര്‍സ് (Needle injury protectors) തുടങ്ങി നൂതന സവിശേഷതകള്‍ ഉള്‍പ്പെടുന്നവയാണ് എച്ച്എല്‍എല്‍ ബ്ലഡ് ബാഗുകള്‍.

'എച്ച്എല്‍ ഹീമോപാക്ക്', 'ഡൊണാറ്റോ'എന്നിവയാണ് എച്ച്എല്‍എല്ലിന്റെ ബ്ലഡ് ബാഗ് ബ്രാന്‍ഡുകള്‍. ഉയര്‍ന്ന നിലവാരമുള്ള പിവിസി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബ്ലഡ് ബാഗ് സിസ്റ്റമാണ് എച്ച്എല്‍ഹീമോപാക്ക്. 2010ല്‍ വിപണിയില്‍ അവതരിപ്പിച്ച ഡൊണാറ്റോ ബാഗിന് അള്‍ട്രാ-തിന്‍ 16ജി നീഡില്‍സ് (Ultra-thin 16G needles), റീ-കേപ്പബിൾ നീഡില്‍ കവര്‍ (Recappable needle covers), ഇന്‍ലൈന്‍ സാംപ്ലിങ് സിസ്റ്റംസ് (Inline sampling systems), പിഞ്ച് ക്ലാമ്പ്‌സ് (Pinch clamps), ടാമ്പര്‍-എവിടന്റ് ലേബല്‍സ് ആന്‍ഡ് ട്രാന്‍സ്ഫ്യൂഷന്‍ പോര്‍ട്ട്കവേര്‍സ്(Tamper-evident labels, and transfusion port covers) തുടങ്ങി നിരവധി പ്രത്യേകതകള്‍ ഉണ്ട്.

അണുവിമുക്തമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് 10,000 ക്ലീന്‍ റൂമുകളിലാണ് എച്ച്എല്‍എല്‍ ബ്ലഡ് ബാഗുകള്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാര പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പാക്കിയാണ് ബ്ലഡ് ബാഗുകള്‍ നിര്‍മിക്കുന്നത്. ഇന്ത്യയ്ക്കു് പുറമെ 20 വിദേശരാജ്യങ്ങളിലേക്കും എച്ച്എല്‍എല്‍ ബ്ലഡ് ബാഗുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios