Asianet News MalayalamAsianet News Malayalam

Acidity : അസിഡിറ്റി പ്രശ്നം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് ചേരുവകൾ

സാധാരണയായി ആസിഡ് റിഫ്ലക്സ് എന്നറിയപ്പെടുന്നു. ആസിഡ് റിഫ്ലക്സിന്റെ ഏറ്റവും സാധാരണമായ ലക്ഷണം നെഞ്ചിൽ ഒരു അസ്വസ്ഥത ഉണ്ടാകുന്നതാണ്. മിക്ക ആളുകളിലും ഈ പ്രശ്നം അലട്ടുന്നുണ്ടെങ്കിലും ചികിത്സിക്കുകയോ ശ്രദ്ധിക്കാതെയോ പോകുകയോ ചെയ്യുന്നു. 

three ingredients that help reduce the acidity problem
Author
First Published Oct 5, 2022, 2:32 PM IST

അസിഡിറ്റി പ്രശ്നം ഇന്ന് പലരേയും അലട്ടുന്നു. നെഞ്ചിന്റെ താഴത്തെ ഭാഗത്ത് അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ അസിഡിറ്റിയുടെ ലക്ഷണമാണ്. സാധാരണയായി ആസിഡ് റിഫ്ലക്സ് എന്നറിയപ്പെടുന്നു. ആസിഡ് റിഫ്ലക്സിന്റെ ഏറ്റവും സാധാരണമായ ലക്ഷണം നെഞ്ചിൽ ഒരു അസ്വസ്ഥത ഉണ്ടാകുന്നതാണ്. മിക്ക ആളുകളിലും ഈ പ്രശ്നം അലട്ടുന്നുണ്ടെങ്കിലും ചികിത്സിക്കുകയോ ശ്രദ്ധിക്കാതെയോ പോകുകയോ ചെയ്യുന്നു. വീട്ടിലെ തന്നെ മൂന്ന് ചേരുവകൾ അസിഡിറ്റി പ്രശ്നം കുറയ്ക്കാൻ സഹായിക്കുന്നതായി ആയുർവേദ വിദഗ്ധൻ ഡോ. ചൈതാലി പറഞ്ഞു

പെരുംജീരകം... 

പെരുംജീരകം മികച്ച ദഹനത്തിനും ജിഐ ട്രാക്കിലെ അസിഡിക് ലെവലുകൾ സന്തുലിതമാക്കാനും സഹായിക്കുന്നു.
ദഹനത്തെ സഹായിക്കാൻ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക. പെരുംജീരകം കുടലിലെ വീക്കം കുറയ്ക്കുകയും ഗ്യാസ്ട്രബിളിന് കാരണമാകുന്ന ബാക്ടീരിയകൾ കുറയ്ക്കുകയും ചെയ്തുകൊണ്ട് ദഹനത്തെ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

മല്ലിയില ചായ...

ഉയർന്ന അസിഡിറ്റി ലെവൽ, മൈഗ്രെയ്ൻ, നെഞ്ചെരിച്ചിൽ, വയറിലെ അസ്വസ്ഥത, കുടൽ രോ​ഗങ്ങൾ എന്നിവ അകറ്റുന്നതിന് മല്ലിയില സഹായകമാണ്. മല്ലിയിലയും ദഹനത്തിനും വയറുവേദന ശമിപ്പിക്കാനും അത്യുത്തമമാണ്. ദഹന എൻസൈമുകളേയും ജ്യൂസുകളേയും ഉത്തേജിപ്പിക്കുന്ന സജീവമായ സംയുക്തങ്ങൾ മല്ലിയിലുണ്ട്. ഇത് ആരോഗ്യകരമായ ദഹനത്തെ സഹായിക്കുകയും വായുവിന്റെ ഉൽപാദനം, വയറുവേദന, ഓക്കാനം എന്നിവ തടയുകയും ചെയ്യുന്നു.

ഉണക്കമുന്തിരി...

ഉണക്കമുന്തിരിയിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളം കാണപ്പെടുന്നു. രാവിലെ ഉണർന്നതിനുശേഷം കുതിർത്ത ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ നന്നായി നിലനിർത്തുന്നതിന് സഹായിക്കും. പതിവായി ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. രാത്രിയിൽ കുതിർത്തുവച്ച  ഉണക്കമുന്തിരി കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നത് ശരീരത്തിൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇതാ 7 സൂപ്പർ ഫുഡുകൾ

 

Follow Us:
Download App:
  • android
  • ios