ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്. തണുപ്പ് കാലത്താണ് ചുണ്ട് കൂടുതലും വരണ്ട് പൊട്ടുന്നത്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല. 

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഇന്ന് കൂടുതൽ പേരും ഉപയോ​ഗിക്കുന്നത് ലിപ് ബാ​മാണ്. പല ബ്രാന്റുകളുടെ ലിപ് ബാം ഇന്ന് വിപണിയിലുണ്ട്. ലിപ് ബാമിൽ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അത് കൂടുതൽ ദോഷം ചെയ്യും. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഇനി മുതൽ ലിപ് ബാം പുരട്ടേണ്ട പകരം പുരട്ടേണ്ടത് താഴേ ചേർക്കുന്നു...

ഒന്ന്..‌.

പൊതുവേ വരണ്ട ചർമ്മം അകറ്റാൻ ഏറ്റവും മികച്ചതാണ് വെളിച്ചെണ്ണ. ദിവസവും രണ്ടോ മൂന്നോ നേരം വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കുന്നതോടൊപ്പം കൂടുതൽ ലോലമാകാനും ​ഗുണം ചെയ്യും. 

രണ്ട്...

കറ്റാർവാഴ ജെൽ ചർമ്മസംരക്ഷണത്തിന് വളരെ നല്ലതാണ്. ദിവസവും ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ചുണ്ടിൽ പുരട്ടുന്നത് വരണ്ട ചർമ്മം മാറ്റി കൂടുതൽ നിറം നൽകുന്നു. 

മൂന്ന്...

വീട്ടിൽ നെയ്യ് ഉണ്ടാകുമല്ലോ. ചുണ്ടിലെ വരൾച്ച മാറ്റാൻ ഏറ്റവും നല്ലതാണ് നെയ്യ്. ദിവസവും രണ്ടോ മൂന്നോ നേരം നെയ്യ് പുരട്ടാവുന്നതാണ്. ചുണ്ടിന് നിറം നൽകാനും നെയ്യ് പുരട്ടുന്നത് ​ഗുണം ചെയ്യും.