ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറെ മികച്ചതാണ് ബദാം. ബദാമിലെ വിറ്റാമിൻ എ പുതിയ ചർമ്മകോശങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും ചർമ്മത്തിലെ നേർത്ത വരകൾ മൃദുവാക്കുവാനും സഹായിക്കുന്നു. 

മാത്രമല്ല, വിറ്റാമിൻ ഇയും ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് കോശങ്ങളുടെ കേടുപാടുകൾ തടയാനും ചർമ്മത്തിന് അൾട്രാവയലറ്റ് രശ്മികൾ മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. 

ഒമേഗ - 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ അകാല വാർദ്ധക്യം തടയാനും സൂര്യതാപം തടയാനും സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ബദാം പ്രധാനമായി മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

ഒരു ടേബിൾസ്പൂൺ ബദാം പൊടിച്ചതും,​ രണ്ട് ടേബിൾ സ്പൂൺ കടലപ്പൊടിയും,​ ഒരു ടേബിൾ സ്പൂൺ മഞ്ഞളും കൂടി റോസ് വാട്ടറിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.

രണ്ട്...

ഒരു ടേബിൾ സ്പൂൺ ബദാം പൊടിയും,​ രണ്ട് ടേബിൾസ്പൂൺ പാലും മിശ്രിതമാക്കി 20 മിനിറ്റ് മുഖത്തിടുക. നല്ലതുപോലെ ഉണങ്ങിയ ശേഷം ഇളം ചൂട് വെള്ളത്തിൽ മുഖം നന്നായി കഴുകി വൃത്തിയാക്കുക.

മൂന്ന്...

ഒരു ടേബിൾസ്പൂൺ ബദാം പൊടിയും,​ രണ്ട് ടേബിൾ സ്പൂൺ കടലപ്പൊടിയും, ഒരു ടേബിൾ സ്പൂൺ മഞ്ഞളും ഒരുമിച്ച് മിക്സ് ചെയ്ത ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോൾ സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയുക.

തിളങ്ങുന്ന, ഭംഗിയുള്ള ചര്‍മ്മത്തിനായി ദിവസവും ചെയ്യേണ്ട ആറ് കാര്യങ്ങള്‍