Asianet News MalayalamAsianet News Malayalam

ഫാറ്റി ലിവർ രോ​ഗം സൂക്ഷിച്ചില്ലെങ്കിൽ; ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കണേ...

നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ജീവിതരീതികളും വ്യായാമം ഇല്ലായ്മയും ഭക്ഷണത്തിലെ നിയന്ത്രണമില്ലായ്മയുമാണ്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.

tip prevent fatty Liver Disease
Author
Trivandrum, First Published Oct 18, 2019, 8:56 PM IST

ഫാറ്റി ലിവർ ഇന്ന് മിക്കവരിലും കണ്ട് വരുന്ന രോ​ഗമാണ്. കൊഴുപ്പ് കൂടിയ ആഹാരങ്ങളാണ് ഫാറ്റി ലിവറിന് കാരണമാകുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. അമിതവണ്ണമുള്ളവരിലും മദ്യപിക്കുന്നവരിലുമാണ് ഫാറ്റി ലിവർ കൂടുതലായി കണ്ട് വരുന്നത്. 

ഫാറ്റി ലിവർ ഉള്ളവരിൽ ആദ്യകാലങ്ങളിൽ പ്രത്യേക അസ്വസ്ഥതകളൊന്നും പ്രകടമാകണമെന്നില്ല. സ്വാഭാവികമായി കരളിൽ സംഭവിക്കുന്ന ചെറിയ പ്രശ്‌നങ്ങൾ കരൾ തന്നെ സ്വയം പരിഹരിക്കാറുണ്ട്. അതിനാലാണ് ആദ്യകാലങ്ങളിൽ കാര്യമായ അസ്വസ്ഥത കാണിക്കാത്തത്. ഫാറ്റിലിവറിനെ രണ്ടായി തരം തിരിക്കാം.

ഇതിൽ പ്രധാനം മദ്യപാനം മൂലം ഉണ്ടാകുന്ന ഫാറ്റി ലിവറാണ്. രണ്ടാമത്തേത് മദ്യപാനം മൂലമല്ലാത്തത്.  ആൾക്കഹോളിക് ഫാറ്റിലിവർ എന്നും മദ്യപാനം മൂലമല്ലാതെ ഫാറ്റിലിവർ ഉള്ളവരിൽ നോൺ ആൾക്കഹോളിക് ഫാറ്റിലിവർ എന്നും പറയുന്നു.

നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ജീവിതരീതികളും വ്യായാമം ഇല്ലായ്മയും ഭക്ഷണത്തിലെ നിയന്ത്രണമില്ലായ്മയുമാണ്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. 

ഫാറ്റി ലിവർ പ്രശ്നമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

ഫാറ്റി ലിവർ രോ​ഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.  ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. ടെെപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മധുരം ചേർക്കാതെ ചായ കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

രണ്ട്...

കൊഴുപ്പുള്ള ഭക്ഷണങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് ദോഷകരമാണ്. ഇറച്ചി, ചീസ്, പനീർ, സാൻവിച്ച്, ബർ​ഗർ, പ്രോസസ്ഡ് മീറ്റ് പോലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.  കൊഴുപ്പ് അടിഞ്ഞ് കിടന്നാൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടാം. 

മൂന്ന്...

സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഇറച്ചിയുടെ അമിത ഉപയോഗം വൻ‌കുടലിൽ ക്യാൻസറിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

 രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. രാസചേരുവകൾ ചേർക്കുന്നത് ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. 


 

Follow Us:
Download App:
  • android
  • ios